ഷട്ടർ താഴ്ത്തി വ്യാപാരം നടത്തിയ റെഡിമെയ്ഡ് കട പോലീസ് എത്തി അടപ്പിച്ചു

താമരശ്ശേരി: കാരാടി എൽഐസി ഓഫീസിന് മുൻവശത്ത് ആളുകളെ അകത്ത് കയറ്റി ഷട്ടർ താഴ്ത്തി വ്യാപാരം നടത്തിയ കട  പോലീസ് അടപ്പിച്ചു.

സ്പാനിഷ് എന്ന റെഡിമെയ്ഡ് കടയയാണ് പോലീസ് അടപ്പിച്ചത്. താമരശ്ശേരി ഗ്രാമപഞ്ചായത്ത് ഡി കാറ്റഗറിയിൽ ഉൾപ്പെട്ടതിനാൽ ഇന്ന് കട തുറക്കാൻ ഇളവ് അനുവദിച്ചിട്ടില്ല.