വീരസൈനികന് വിട; ജമ്മു കാശ്മീർ ഭികരാക്രമണത്തിൽ വീരമൃത്യു വരിച്ച എം. ശ്രീജിത്തിന്റെ മൃതദേഹം സംസ്‌കരിച്ചു

ജമ്മു കാശ്മീരിൽ ഭികരാക്രമണത്തിൽ വീരമൃത്യു വഹിച്ച സുബേദാർ എം. ശ്രീജിത്തിന്റെ മൃതദേഹം സംസ്‌കരിച്ചു. പൂർണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാര ചടങ്ങുകൾ നടന്നത്.
രാവിലെ ഏഴ് മണിക്ക് കോഴിക്കോട് കൊയിലാണ്ടിയിലെ വീട്ടുവളപ്പിലാണ് സംസ്‌കാര ചടങ്ങുകൾ നടന്നത്. ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് മൃതദേഹം വീട്ടിലെത്തിച്ചത്. ജില്ലാ കളക്ടർ ഉൾപ്പെടെയെത്തിയാണ് മൃതദേഹം ഏറ്റുവാങ്ങിയത്. മന്ത്രി എ.കെ ശശീന്ദ്രൻ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നു.

കഴിഞ്ഞ ദിവസമാണ് ജമ്മു കശ്മീരിലെ സുന്ദർ ബനിയിൽ ഏറ്റുമുട്ടൽ നടന്നത്. ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെയാണ് സൈന്യം വധിച്ചത്. വെടിവയ്പ്പിൽ രണ്ട് സൈനികരാണ് വീരമൃത്യു വരിച്ചത്.

കോരങ്ങാട് ഓൺലൈൻ ന്യൂസ്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍