രാത്രി ഉറങ്ങാൻ കിടന്ന വീട്ടമ്മ വയലിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ
തേഞ്ഞിപ്പലം: രാത്രി ഉറങ്ങാൻ കിടന്ന വീട്ടമ്മയെ വയലിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പള്ളിക്കൽ ബസാർ മാവിഞ്ചോടിലെ പരേതനായ ഓണാട്ട് അത്തൻ കുട്ടിയുടെ മകൾ ബീഫാത്തിമയെയാണ് (60) മരിച്ചനിലയിൽ കണ്ടെത്തിയത്.
ബുധനാഴ്ച രാത്രി വീട്ടിൽ ഉറങ്ങാൻ കിടന്ന ഇവരെ വ്യാഴാഴ്ച രാവിലെ കാണാത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് വീടിന് പരിസരത്തെ വയലിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടത്. തേഞ്ഞിപ്പലം പൊലീസ് ഇൻസ്പെക്ടർ എൻ.ബി. ഷൈജു സ്ഥലത്തെത്തി പരിശോധന നടത്തി. ഫോറൻസിക് വിദഗ്ധരുടെ തെളിവെടുപ്പിനുശേഷം ഇൻക്വസ്റ്റ് നടത്തി.
കോഴിക്കോട് മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം കോഴിപ്പുറം ജുമാമസ്ജിദ് ഖബർസ്ഥാനിൽ മറവ് ചെയ്തു. മകൾ: ജമീല. മരുമകൻ: മുജീബ് റഹ്മാൻ. സഹോദരൻമാർ: മുഹമ്മദ് കുട്ടി, അബൂബക്കർ.
കോരങ്ങാട് ഓൺലൈൻ ന്യൂസ്

 
  
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍