നാളെ താമരശ്ശേരിയിൽ നിയന്ത്രണത്തോടെ മുഴുവൻ കടകളും പ്രവർത്തിക്കും


താമരശ്ശേരി: വലിയ പെരുന്നാൾ പ്രമാണിച്ച് 
സർക്കാർ അനുവദിച്ച ഇളവുകളുടെ പാശ്ചാത്തലത്തിൽ താമരശ്ശേരിയിൽ  നാളെ  മുഴുവൻ കടകളും തുറന്നു പ്രവർത്തിക്കും

വസ്ത്രവ്യാപാര സ്ഥാപനങ്ങളും , 
ഫുട്ട് വെയർ ഷോപ്പുകളും , ഫാൻസി ഷോറൂമുകളും , ജ്വല്ലറികളും , പലവ്യഞ്ജന കടകളും  ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ  രാവിലെ ഏഴു മണിക്ക് തന്നെ തുറന്നു പ്രവർത്തിക്കും
രാവിലെ മുതൽ തന്നെ പറ്റാവുന്ന സമയങ്ങളിൽ വന്ന് തിരക്കു കൂട്ടാതെയും സാമൂഹിക അകലം പാലിച്ചും സർക്കാർ നിർദ്ദേശങ്ങൾ കർശനമായും ഉറപ്പുവരുത്തിക്കൊണ്ട് ഷോപ്പിംഗ് നടത്താവുന്നതാണെന്ന് വ്യാപാരി വ്യവസായി താമരശ്ശേരി ടൗൺ യൂനിറ്റ് പ്രസിഡണ്ട് അമീർ മുഹമ്മദ് ഷാജിയും , സെക്രട്ടറി റെജി ജോസഫും  അറിയിച്ചു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍