താമരശ്ശേരി പഞ്ചായത്ത് കാറ്റഗറി "C" യിൽ തന്നെ പ്രതിവാര TPR 13.6%.
താമരശ്ശേരി: താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രതിവാര TPR ൻ്റെ അടിസ്ഥാനത്തിൽ കാറ്റഗറി സി യിൽ തുടരും.ആകെ പരിശോധന നടത്തിയ 733 പേരിൽ 100 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.
കട്ടിപ്പാറ പഞ്ചായത്തിലെ പ്രതിവാര TPR 15.7% ആണ്. 382 പേരിൽ നടത്തിയ പരിശോധനയിൽ 60 പേർക്കാണ് പോസിറ്റീവ്.പഞ്ചായത്ത് D കാറ്റഗറിയിലാണ്.
കൊടുവള്ളിയിലെ പ്രതിവാര TPR 16. 9% മാണ്. ആകെ 994 പേരിൽ ടെസ്റ്റ് നടത്തിയതിൽ 168 പേർക്ക് പോസിറ്റീവാണ്. D കാറ്റഗറിയിൽ തുടരും.
പുതുപ്പാടിയിലെ TPR 17.7% മാണ്.997 പേരിൽ ടെസ്റ്റ് നടത്തിയപ്പോൾ 173 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.D കാറ്റഗറിയിൽ തുടരും.
ഓമശ്ശേരിയിലെ TPR 17.8% മാണ്. ആകെ പരിശോധന നടത്തിയത് 697 പേരിലാണ്, കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 124.
ഉണ്ണികുളത്ത് TPR 9.4% മാണ്. 1298 പേർക്ക് ടെസ്റ്റ് നടത്തിയപ്പോൾ 122 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.കാറ്റഗറി B
ജൂലായ് മാസം 6 മുതൽ 12 വരെയുള്ള ശരാശരി കണക്കാണ് പ്രസിദ്ധീകരിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍