പെണ്‍കുട്ടിയെ വീട്ടില്‍ക്കയറി കടന്നുപിടിച്ചു, പോക്‌സോ കേസില്‍ 45-കാരന്‍ അറസ്റ്റില്‍
കൊല്ലം: പതിമൂന്നുകാരിയെ വീട്ടിൽക്കയറി കടന്നുപിടിച്ചയാളെ പോക്സോ കേസിൽ ഇരവിപുരം പോലീസ് അറസ്റ്റ് ചെയ്തു. മയ്യനാട് സ്വദേശി സജീവ് (45) ആണ് പിടിയിലായത്.
ഉത്രാടദിവസം രാവിലെ പെൺകുട്ടിയുടെ വീടിന്റെ അയൽപക്കത്തെത്തിയ ഇയാൾ രക്ഷാകർത്താക്കൾ വീട്ടിലില്ലെന്നു മനസ്സിലാക്കിയശേഷം വീട്ടിൽക്കയറി കുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ചു. പെൺകുട്ടിയുടെ നിലവിളികേട്ട് സഹോദരിയും സമീപവാസികളും ഓടിയെത്തിയപ്പോൾ ഇയാൾ കടന്നുകളഞ്ഞു. രക്ഷിതാക്കൾ ഇരവിപുരം പോലീസിനു നൽകിയ പരാതിയിൽ അന്വേഷണം നടത്തി പ്രതിയെ പിടികൂടുകയായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍