കനിവില്ലാത്ത ക്രൂരത” കരളലിയിക്കുന്ന കരച്ചിലുമായി അഞ്ച് പട്ടിക്കുഞ്ഞുങ്ങൾ

ഉപേക്ഷിച്ച നിലയിൽ പട്ടിക്കുഞ്ഞുങ്ങൾ

താമരശ്ശേരി : കണ്ണുതുറന്നു ലോകം കാണുന്നതിനു മുൻപ്  അമ്മയുടെ അടുത്തുനിന്ന്  അഞ്ച് പട്ടിക്കുട്ടികളെ എടുത്തു കൊണ്ടുവന്നു  വഴിയിൽ ഉപേക്ഷിച്ച നിലയിൽ.

താമരശ്ശേരി കോരങ്ങാട് മുണ്ടപ്പുറം ടി ടി മുക്കിന് സമീപത്തെ  പൊളിഞ്ഞ കലുങ്കിന് അടുത്തായി അഞ്ച്  പട്ടിക്കുട്ടികളെ  മഴയിൽ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തിയത്.  

മഴ നനഞ്ഞ് വിറങ്ങലിച്ച അവസ്ഥയിലാണ്. സ്വന്തമായി നടക്കാനോ ഇര തേടാനോ പ്രായം ആയിട്ടില്ല. പട്ടിക്കുഞ്ഞുങ്ങൾ വിശന്നുവലഞ്ഞു നിർത്താതെ കരയുന്ന കാഴ്ച ആരെയും ഒരു നിമിഷം വിഷമത്തിൽ ആക്കും.....

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍