കന്നൂട്ടിപ്പാറ ഐയുഎം എൽപി സ്ക്കൂളിൽ ഹിരോഷിമ ദിനം ആചരിച്ചു.


കന്നൂട്ടിപ്പാറ: ലോക മനസാക്ഷിയെ ഞെട്ടിച്ചു കൊണ്ട് 1945 ആഗസ്റ്റ് 6 ന് ജപ്പാനിലെ ഹിരോഷിമ നഗരത്തിൽ അമേരിക്ക നടത്തിയ അണുബോംബ് വർഷത്തിൻ്റെ എഴുപത്തിയാറാം വാർഷികാചരണം കന്നൂട്ടിപ്പാറ ഐയുഎം എൽപി സ്ക്കൂളിൽ വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു.
 
ഹെഡ്മാസ്റ്റർ അബുലൈസ് തേഞ്ഞിപ്പലം പരിപാടി ഉദ്ഘാടനം ചെയ്തു. ഇനിയൊരു ലോക മഹായുദ്ധം മാനവരാശിക്ക് താങ്ങാനാവില്ലെന്നും യുദ്ധക്കൊതിയൻമാർക്കെതിരെ വിദ്യാർത്ഥി സമൂഹം രംഗത്ത് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.തുടർന്ന്‌ കുട്ടികൾ യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലി. യുദ്ധവിരുദ്ധ പോസ്റ്റർ രചന, സഡോക്കോ കൊക്കു നിർമ്മാണം മുതലായ പ്രവർത്തനങ്ങൾ ആഗസ്റ്റ് 9 നാഗസാക്കി ദിനാചരണം വരെ സംഘടിപ്പിക്കുന്നുണ്ട്.

എസ് ആർ ജി കൺവീനർ കെ.ടി.ആരിഫ് മാസ്റ്റർ, ഐ.ടി. കോർഡിനേറ്റർ നസീം മാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി കെ.പി.ജസീന ടീച്ചർ, ദിൻഷ ടീച്ചർ, കെ.എ ഷാഹിന ടീച്ചർ, ആബിദ ടീച്ചർ മുതലായവർ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി.
____________________________________________________

അണുബോംബ് സ്ഫോടനത്തിന്റെ വാർഷികദിനത്തിൽ ഹിരോഷിമയിലെ മോട്ടോയാസു നദീതിരത്ത് വർണവിളക്കുകൾ തെളിയിച്ച ശേഷം പ്രാർഥിക്കുന്ന കുരുന്നുകൾ. മറുകരയിൽ കാണുന്നത് ആണവായുധ കുടീരം എന്നറിയപ്പെടുന്ന സ്മാരക മന്ദിരം.

കോരങ്ങാട് ന്യൂസ്
 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍