വ്യാപാരിയെ കബളിപ്പിച്ച് 8 പവന്‍ വരുന്ന സ്വര്‍ണ്ണമാല അപഹരിച്ചതായി പരാതി

താമരശ്ശേരി: വ്യാപാരിയെ കബളിപ്പിച്ച് 8 പവന്‍ വരുന്ന സ്വര്‍ണ്ണമാല അപഹരിച്ചതായി പരാതി. താമരശ്ശേരി പോസ്റ്റോഫീസിന് സമീപം ഹോട്ടല്‍ നടത്തുന്ന സുഭാഷിന്റെ 8 പവന്‍ വരുന്ന മാലയാണ് സൗഹൃദം നടിച്ചെത്തിയ ആള്‍ കൈക്കലാക്കിയത്. പതിവായി ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയിരുന്ന കണ്ണൂര്‍ സ്വദേശി അജിത് കുമാറാണ് കവര്‍ച്ച നടത്തിയതെന്ന് സുഭാഷ് താമരശ്ശേരി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഇയാളുടെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. സംഭവത്തില്‍ താമരശ്ശേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍