കോവിഷീൽഡിന് 84 ദിവസത്തെ ഇടവേള എന്തിനെന്ന് ഹൈകോടതി
കൊച്ചി: കോവിഷീൽഡ് വാക്സിന് 84 ദിവസത്തെ ഇടവേള എന്തിനെന്ന ചോദ്യവുമായി ഹൈകോടതി. വാക്സിന്‍റെ ഫലപ്രാപ്തിയുമായി ബന്ധപ്പെട്ടാണോ അതോ ലഭ്യതയുമായി ബന്ധപ്പെട്ടാണോ ഇത്രയും ദിവസത്തെ ഇടവേളയെന്നും കോടതി ആരാഞ്ഞു. ഇതുസംബന്ധിച്ച് കേന്ദ്രസർക്കാറിനോട് നിലപാട് അറിയിക്കാനും കോടതി നിർദേശിച്ചിട്ടുണ്ട്.
തൊഴിലാളികൾക്ക് വാക്സിൻ നൽകുന്നതുമായി ബന്ധപ്പെട്ട് കിറ്റക്സ് സമർപ്പിച്ച ഹരജി പരിഗണിക്കുേമ്പാഴായിരുന്നു ഹൈകോടതി പരാമർശം. 45 ദിവസം കഴിഞ്ഞിട്ടും രണ്ടാം ഡോസ് വാക്സിനെടുക്കാൻ അനുവദിക്കുന്നില്ലെന്ന് കാണിച്ചാണ് കിറ്റക്സ് ഹൈകോടതിയിൽ ഹരജി നൽകിയത്.
വാക്സിൻ നൽകാൻ ആരോഗ്യവകുപ്പിന് നിർദേശം നൽകണമെന്നും കിറ്റക്സ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ വാക്സിൻ കുത്തിവെപ്പ് സംബന്ധിച്ച മാർഗ നിർദേശങ്ങൾ കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് പുറപ്പെടുവിക്കുന്നതെന്നായിരുന്നു ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ നിലപാട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍