കോളജുകൾ തുറക്കുന്നു; കേരളത്തിൽനിന്നുള്ളവർക്ക് നിബന്ധന വച്ച് തമിഴ്നാട് സർക്കാർ
ചെന്നൈ• മലയാളി വിദ്യാര്‍ഥികള്‍ക്ക് തമിഴ്നാട്ടിലെത്താന്‍ നിബന്ധനയുമായി തമിഴ്നാട് സര്‍ക്കാര്‍. വിദ്യാര്‍ഥികള്‍ക്ക് മൂന്നു ദിവസത്തിനുള്ളിൽ എടുത്തിട്ടുള്ള നെഗറ്റീവ് ആർടിപിസിആർ സര്‍ട്ടിഫിക്കറ്റും വാക്സീന്‍ സര്‍ട്ടിഫിക്കറ്റും നിർബന്ധമാക്കി. ഇവ രണ്ടും കൈവശമുള്ളവർക്കേ പ്രവേശനം അനുവദിക്കാവൂ എന്നാണ് സർക്കാർ കോളജ് അധികൃതർക്ക് നിർദേശം നൽകിയത്. ബുധനാഴ്ച മുതൽ തമിഴ്നാട്ടിൽ കോളജുകളും സ്കൂളുകളും തുറക്കാനിരിക്കെയാണു പുതിയ നിബന്ധന.
ക്ലാസുകൾ തുടങ്ങാൻ രണ്ടു ദിവസം മാത്രം ബാക്കി നിൽക്കേ കോയമ്പത്തൂർ, ചെന്നൈ അടക്കം തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിലെ കോളജുകളിൽ പഠിക്കുന്ന പതിനായിരകണക്കിനു മലയാളി വിദ്യാർഥികളെ ഇതു സാരമായി ബാധിക്കും. എന്നാൽ ഈ നിബന്ധന ഏതു രീതിയിൽ നടപ്പാക്കും എന്നതിൽ അവ്യക്തത തുടരുകയാണ്.
കേരളത്തില്‍നിന്ന് എത്തുന്നവര്‍ക്ക് ഏഴുദിവസം ക്വാറന്റീന്‍ നിര്‍ബന്ധമാക്കി കര്‍ണാടക സർക്കാർ തിങ്കളാഴ്ച ഉത്തരവിറക്കിയിരുന്നു. കൂടുതല്‍ പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണു നടപടി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍