കോരങ്ങാട് പബ്ലിക് ലൈബ്രറി: താൽക്കാലിക കമ്മിറ്റി തെരഞ്ഞെടുത്തു


താമരശ്ശേരി:താമരശ്ശേരി പഞ്ചായത്തിലെ കോരങ്ങാട് കേന്ദ്രമായി പബ്ലിക് ലൈബ്രറി യാഥാര്‍ത്ഥ്യമാകുന്നു. കഴിഞ്ഞദിവസം കോരങ്ങാട് എൽപി സ്കൂളിൽ നടന്ന യോഗത്തില്‍ മത, രാഷ്ട്രീയ, സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. അഡ്വ. ടിപി നസീര്‍ അധ്യക്ഷം വഹിച്ച യോഗത്തില്‍  17 അംഗ താൽക്കാലിക കമ്മിറ്റിക്ക് രൂപം നല്‍കി.
പ്രസിഡന്റായി  അഷ്റഫ് കോരങ്ങാടിനേയും ജ. സെക്രട്ടറിയായി ആന്റണി ജോയിയും ട്രഷററായി ഷംസീർ വമ്പനേയും തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റ്മാരായി
ഫൈസൽ പിസി,അബൂബക്കർ പിടിയേയും ജോയിന്റ് സെക്രട്ടറിമാരായി, ഷാജു സിപി, മുഹമ്മദ് ബഷീർ പിടിയേയും എക്സിക്യൂട്ടീവ് അംഗങ്ങളായി സുധീഷ് സി.എൻ,ഹബീബ് റഹ്മാൻ, മുഹമ്മദ് സുബിൻ പി എസ്, രാജേഷ് കുമാർ, ടി പി എ നസീർ, അബ്‌ദുൾ മജീദ് കെ കെ,  രമനിഷ്( കുട്ടൻ ), അബ്ദുൽ ലത്തീഫ് ടിപി, അബ്‌ദുൽ റസാഖ് ഓ പി, മുഹമ്മദ് ഹനീഫ മാസ്റ്റർ എന്നിവരേയും തിരഞ്ഞെടുത്തു. 

ലൈബ്രറിക്ക് ആവശ്യമായ കെട്ടിടം, അംഗങ്ങളുടെ റജിസ്ട്രേഷൻ എന്നിവയില്‍ ത്വരിത നടപടികള്‍ എടുക്കാന്‍ കമ്മിറ്റി തീരുമാനിച്ചു.
ഷാജു സിപി സ്വാഗതവും ആന്റണി ജോയി നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍