കോണ്‍ഗ്രസിലെ തര്‍ക്കത്തില്‍ ലീഗ് ഇടപെടില്ല

കോഴിക്കോട്: കോണ്‍ഗ്രസിലെ മാറ്റങ്ങളിലെ സദുദ്ദേശത്തെ സംശയിക്കുന്നില്ലെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇന്‍ ചാര്‍ജ് പി.എം.എ സലാം. അതില്‍ ലീഗ് ഇടപെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം മലപ്പുറത്ത് പറഞ്ഞു.
കെ.പി.സി.സിയും ഹൈക്കമാന്‍ഡും കൂടിയെടുത്ത തീരുമാനപ്രകാരമാണ് ലിസ്റ്റ് പ്രഖ്യാപിച്ചത്. അതില്‍ അപാകത ദര്‍ശിക്കേണ്ട കാര്യമില്ല. എല്ലാ പാര്‍ട്ടികളിലെയും പോലെ കോണ്‍ഗ്രസിലും പല കാലങ്ങളിലും ആശയക്കുഴപ്പമുണ്ടായിട്ടുണ്ട്. ഇപ്പോഴത്തെ അഭിപ്രായ ഭിന്നത കോണ്‍ഗ്രസിനു തന്നെ പരിഹരിക്കാനാവും.

തര്‍ക്കങ്ങള്‍ മുന്നണിയുടെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. യു.ഡി.എഫ് ശക്തിപ്പെടണമെന്നാണ് ആഗ്രഹം. ലീഗും താഴേത്തട്ടിലുള്ള പുനഃസംഘടനയ്‌ക്കൊരുങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍