ഓൺലൈൻ ക്ലാസ്സിനിടെയിൽ അദ്ധ്യാപികയുടെ സ്വന്തം വാട്സ് ആപ്പ് കൈക്കലാക്കി വിദ്യാർത്ഥി;



ഓൺലൈൻ ക്ലാസിനിടെ അദ്ധ്യാപികയുടെ വാട്സാപ് അക്കൗണ്ട് വിദ്യാർഥി സ്വന്തം ഫോണിലേക്കു മാറ്റി. പൊലീസ് അന്വേഷണത്തിൽ വിദ്യാർഥിയാണു പ്രതിയെന്നു കണ്ടത്തിയതോടെ അധ്യാപിക പരാതി പിൻവലിച്ചു. ഹൈസ്കൂൾ വിദ്യാർഥികൾക്കുള്ള ഓൺലൈൻ ക്ലാസിനിടെയാണു സംഭവം. മൊബൈൽ നമ്പർ വെരിഫൈ ചെയ്യാനുള്ള ഒടിപി ഉടൻ അധ്യാപികയുടെ ഫോണിലേക്ക് വന്നു. ഇത് സ്ക്രീനിന്റെ മുകളിൽ തെളിഞ്ഞത് ഓൺലൈൻ ക്ലാസിലെ വിദ്യാർഥികൾ കണ്ടു. ഈ ഒടിപി ഉപയോഗിച്ച് വാട്സാപ് ആരംഭിച്ചു. അധ്യാപിക ഫോണിൽ ടു സ്റ്റെപ് വെരിഫിക്കേഷൻ നടത്താത്തതിനാൽ പാസ്‌വേഡ് ഉണ്ടായിരുന്നില്ല. ക്ലാസ് കഴിഞ്ഞു വാട്സാപ് തുറന്നപ്പോഴാണു സ്വന്തം ഫോണിൽ വാട്സാപ് പ്രവർത്തനരഹിതമായത് അധ്യാപിക അറിഞ്ഞത്. മെഡിക്കൽ കോളജ് സ്വദേശിയായ അധ്യാപിക ഉടൻ സൈബർ പൊലീസിൽ പരാതി നൽകി. ക്ലാസിൽ പങ്കെടുത്ത വിദ്യാർഥികളുടെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോഴാണ് ആളെ തിരിച്ചറിഞ്ഞത്. പ്രതി വിദ്യാർഥിയാണെന്നു തിരിച്ചറിഞ്ഞതോടെ അധ്യാപിക പരാതി പിൻവലിച്ചു. അധ്യാപിക വാട്സാപിൽ ആറക്ക പാസ്‌വേഡ് ഉപയോഗിച്ചിരുന്നെങ്കിൽ ഇങ്ങനെ സംഭവിക്കില്ലായിരുന്നുവെന്നു പൊലീസ് പറയുന്നു.


 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍