രക്ഷപ്രവർത്തനം പൂർത്തിയാക്കി രണ്ട് വിമാനങ്ങള്‍ കൂടി ഡല്‍ഹിയില്‍; വിമാനത്തിനകത്ത് 'ഭാരത് മാതാ കി ജയ്' വിളിച്ച് യാത്രക്കാര്‍,

ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനില്‍ അകപ്പെട്ട ഇന്ത്യക്കാരുമായി രണ്ട് വിമാനങ്ങള്‍ രാജ്യത്ത് തിരിച്ചെത്തി. വ്യോമസേനയുടെ ഒരു വിമാനവും എയര്‍ ഇന്ത്യയുടെ ഒരു വിമാനവുമാണ് ഡല്‍ഹിയിലേക്ക് എത്തിയത്. താജിക്കിസ്ഥാനില്‍ നിന്നും ഖത്തറില്‍ നിന്നുമാണ് വിമാനങ്ങള്‍ എത്തിയത്. രണ്ട് വിമാനങ്ങളിലായി 222 യാത്രക്കാരാണ് ഇന്ത്യയിലേക്ക് തിരിച്ചെത്തിയിരിക്കുന്നത്. അമേരിക്കന്‍ വിമാനങ്ങളില്‍ ദോഹയില്‍ എത്തിയ 135 പേരാണ് എയർ ഇന്ത്യന്‍ വിമാനത്തിലുണ്ടായിരുന്നത്. 
വെളിപ്പെടുത്തല്‍ ഇന്ത്യക്കാര്‍ക്കൊപ്പം രണ്ട് നേപ്പാള്‍ പൗരന്‍മാരെയും തിരിച്ചെത്തിച്ചിട്ടുണ്ട്. ഇതിനിടെ അഫ്ഗാനില്‍ നിന്ന് പുറത്തുകടന്ന ഇന്ത്യക്കാര്‍ വിമാനത്തിനുള്ളില്‍ 'ഭാരത് മാതാ കി ജയ്' വിളിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.

രക്ഷാദൗത്യം തുടരുമെന്നാണ് വിദേശകാര്യ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. 107 ഇന്ത്യക്കാരടങ്ങുന്ന 168 യാത്രക്കാരുമായി അടുത്ത ഇന്ത്യന്‍ വ്യോമസേനവിമാനം കാബൂളില്‍ നിന്ന് പറന്നുയർന്നു എന്നും റിപ്പോർട്ട് പറയുന്നു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍