​ദഹന പ്രശ്നങ്ങൾക്ക് ഉത്തമ പരിഹാരം തുളസി ചായ

Benefits of Tulsi tea

ധാരാള ഔഷധ ഗുണങ്ങളുള്ള ഒരു ആയുർവേദ സസ്യമാണ് തുളസി. തുളസിയുടെ ഗുണങ്ങൾ ലഭിക്കാനുള്ള ഏറ്റവും എളുപ്പ മാർഗം അത് നമ്മൾ കഴിക്കുന്ന അല്ലെങ്കിൽ കുടിക്കുന്ന ഭക്ഷണ പാനീയങ്ങളിൽ ഉൾപ്പെടുത്തുക എന്നതാണ്. ഇത് രോഗപ്രതിരോധ ശേഷിയെ പുനരുജ്ജീവിപ്പിക്കുക മാത്രമല്ല ചര്‍മ്മ പ്രശ്നങ്ങൾ പരിഹരിക്കാനും സഹായിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും തുളസി സഹായകമാണ്.

Read Also : നല്ല ഉറക്കം കിട്ടാൻ ഈന്തപ്പഴം ഉത്തമം

യൂജെനോൾ, യുറോസ്ലി ആസിഡ്, കാർവാർകോൾ, എപിജെനിൻ, ല്യൂട്ടോലിൻ, മറ്റ് ഫ്ലേവനോയ്ഡുകൾ എന്നിവയുൾപ്പെടെ നിരവധി സങ്കീർണ്ണമായ ജൈവ രാസ സംയുക്തങ്ങൾ തുളസി ഇലകൾ നൽകുന്നു. ഇവ കൂടാതെ, ലിനൂൾ, ലിമാട്രോൾ, റോസ്മാരിനിക് ആസിഡ്, പ്രൊപാനോയിക് ആസിഡ്, സാപ്പോണിൻസ്, ടാന്നിൻസ് തുടങ്ങിയ ശക്തമായ ടെർപെനുകളും ഇതിൽ ഉൾപ്പെടുന്നു. തുളസി ഇലകൾ വെള്ളത്തിൽ ചേർത്ത് തിളപ്പിക്കുമ്പോൾ, ഈ അവശ്യ ഫൈറ്റോകെമിക്കലുകളെല്ലാം വെള്ളത്തിൽ ചേരുന്നു, ഇത് ചായയെ വളരെ സമ്പന്നമായ രോഗശാന്തി കൂട്ടുകൾ അടങ്ങിയ ശുദ്ധവും ആരോഗ്യകരവുമായ പ്രകൃതിദത്ത പാനീയങ്ങളിൽ ഒന്നാക്കി മാറ്റുന്നു. ശരീരത്തെയും മനസ്സിനെയും സുഖപ്പെടുത്തുന്നതിൽ ഫലപ്രദമായ വിറ്റാമിൻ എ, സി, കാൽസ്യം, സിങ്ക്, ഇരുമ്പ്, ക്ലോറോഫിൽ തുടങ്ങിയ അവശ്യ പോഷകങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്.

കുടലിന്റെ ആരോ​ഗ്യത്തിനും ദഹന പ്രശ്നങ്ങൾ അകറ്റാനും തുളസി ചായ തയ്യാറാക്കേണ്ടത് എങ്ങനെയെന്ന് നോക്കാം.

ചേരുവകൾ

തുളസി 1/4 കപ്പ്
തേന്‍ 1 ടീസ്പൂണ്‍
നാരങ്ങ നീര് 2 ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

തിളച്ച വെള്ളത്തിലേക്ക് തുളസിയില ഇടുക. നല്ല പോലെ തിളച്ച് കഴിഞ്ഞാൽ തീ അണയ്ക്കുക. വെള്ളം തണുത്ത ശേഷം ഇതിലേക്ക് തേനും നാരങ്ങാനീരും ചേർക്കുക.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍