വാർത്ത തെറ്റിദ്ധരിപ്പിക്കുന്നത്- ജിഫ്‌രി തങ്ങൾ

കൊണ്ടോട്ടി: കമ്യൂണിസത്തിനെതിരെ കാമ്പയിനുമായി സമസ്ത എന്ന തലക്കെട്ടിൽ എൻ്റെ ഫോട്ടോ വെച്ച് മീഡിയ വൺ ചാനലിൽ വരുന്ന വാർത്തയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് സമസ്ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്‌രി
മുത്തുക്കോയ തങ്ങൾ പ്രസ്താവനയിൽ പറഞ്ഞു. സുന്നീ മഹല്ലു ഫെഡറേഷൻ്റെ ലൈറ്റ് ഓഫ് മിഹ്റാബ് എന്ന പരിപാടിയിൽ ഇന്ന് മലപ്പുറത്ത് ഞാൻ പങ്കെടുത്തിരുന്നു. അവിടെ നടത്തിയ പ്രസംഗത്തിലും തുടർന്ന് പത്രക്കാരുമായി നടത്തിയ സംസാരത്തിലും ഇത്തരം കാര്യങ്ങൾ ഞാൻ പരാമർശിച്ചിട്ടേയില്ല. തെറ്റിദ്ധരിപ്പിക്കും വിധത്തിൽ വാർത്തകൾ വരുന്നത് ഖേദകരമാണ്- തങ്ങൾ പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍