കട്ടിപ്പാറ ചമലില്‍ തെരുവില്‍ കഴിഞ്ഞിരുന്ന വയോധികനെ ഉദയം ഹോമിലേക്ക് മാറ്റി

സാമൂഹ്യ നീതി വകുപ്പ് മന്ത്രി ആര്‍ ബിന്ദുവിന്റെ നേരിട്ടുള്ള ഇടപെടലിനെ തുടര്‍ന്ന് ജില്ലാ സാമൂഹ്യ നീതി ഓഫിസര്‍ അടിയന്തിരമായി പ്രശ്നത്തില്‍ ഇടപെടുകയും ആവശ്യമായ വൈദ്യസഹായം നല്‍കിയ ശേഷം തെരുവില്‍ കഴിയുന്നവര്‍ക്കായി കോഴിക്കോട് മങ്കാവില്‍ പ്രവര്‍ത്തിക്കുന്ന ഉദയം ഹോമിലേക്ക് മാറ്റുകയും ചെയ്തു. മികച്ച കയ്യേല പണിക്കാരനായിരുന്ന കണ്ണന്‍കീരന്‍ 1982-83 കാലയളവില്‍ ചമല്‍ പൂവന്‍മലയില്‍ നിന്നും അമ്പായതോട് മിച്ചഭൂമിയിലേക്കും പിന്നീട് മറ്റ് പലയിടങ്ങളിലും മാറി മാറി താമസിച്ച് കറങ്ങി തിരിഞ്ഞ് വീണ്ടും നാട്ടില്‍ എത്തിചേരുകയുമായിരുന്നു. ചെറിയ ജോലികള്‍ ചെയ്ത് പ്രദേശവാസികളുടെ സഹായത്തോടെ ജീവിക്കുന്നതിനിടെ ഇരു കണ്ണുകളുടേയും കാഴ്ച നഷ്ടപ്പെടുകയായിരുന്നു. ഇതേ തുടര്‍ന്ന് നാട്ടുകാര്‍ പരിചരിക്കുകയും അവശ്യ വസ്തുക്കള്‍ വാങ്ങി നല്‍കി ഉദയം കോഡിനേറ്റര്‍ക്ക് കൈമാറുകയുമായിരുന്നു.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍