വാഹനാപകടം: താമരശ്ശേരി ചുരത്തിൽ ഗതാഗതം തടസ്സം

താമരശ്ശേരി: കെ.എസ്‌.ആർ.ടി.സി ബസും ചരക്കു ലോറിയും തമ്മിൽ കൂട്ടിയിടിച്ചതിനെ തുടർന്ന് താമരശ്ശേരി ചുരത്തിൽ രൂക്ഷമായ ഗതാഗത തടസ്സം നേരിടുന്നു.
 ചുരത്തിൽ ഏറ്റവും വീതി കുറഞ്ഞ ഭാഗത്താണ് അപകടം നടന്നത്‌. അപകടം നടന്നത്‌ കാരണം ചെറിയ വാഹങ്ങൾക്ക്‌ പോലും കടന്ന് പോവാൻ കഴിയില്ല. അത്യാവശ്യ യാത്രക്കാർ ഉൾപ്പെടെ ചുരത്തിൽ കുടുങ്ങി കിടക്കുകയാണ്.

അപകടത്തിൽപ്പെട്ട വാഹനങ്ങൾ നീക്കം ചെയ്യാൻ നടപടികൾ ആരംഭിച്ചു

Share:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍