മാതൃകയായി അസി. പൊലീസ് സബ് ഇൻസ്പെക്ടർ സാഹിറ ബാനു
താമരശ്ശേരി: ബസിൽ കുഴഞ്ഞു വീണ യാത്രക്കാരന് തുണയായി താമരശ്ശേരി പൊലീസ് സ്റ്റേഷനിലെ എഎസ്ഐ സാബിറ ബാനു . തിങ്കളാഴ്ച രാവിലെ ഇവർ സഞ്ചരിച്ച ബത്തേരിയിൽ നിന്ന് വരികയായിരുന്ന കെഎസ്ആർടിസി ബസ് ഈങ്ങാപ്പുഴയിലെത്തിയപ്പോഴാണ് ബസിലുണ്ടായ യാത്രക്കാരന് ദേഹാസ്വസ്ഥ്യമനുഭവപ്പെട്ടത്. തുടർന്ന് വെള്ളം ചോദിച്ച യാത്രക്കാരന് ഉടൻതന്നെ തന്റെ കൈവശമുണായിരുന്ന വെള്ളം നൽകി. വെള്ളം കുടിച്ച ഉടനെ കുഴഞ്ഞു വീണുപോയ യാത്രക്കാരനായ ജയകൃഷ്ണനെ ബസ് ജീവനക്കാരുടെ സഹായത്തോടെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലെത്തിച്ച് അടിയന്തിര വൈദ്യ സഹായം നൽകിയശേഷം വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജാശുപത്രിയിലേക്ക് മാറ്റി. കൂടെ മറ്റൊരാളില്ലാത്തതിനാൽ ജയകൃഷ്ണനൊപ്പം എഎസ്ഐ ആംബുലൻസിൽ മെഡിക്കൽ കോളേജിലേക്ക് കൂടെ പോയി.തുടർന്ന് ബന്ധുക്കളുമായി ബന്ധപ്പെട്ട് അവർ എത്തുന്നത് വരെ കൂട്ട്നിന്ന് സഹായിച്ച ശേഷമാണ് എഎസ്ഐ സാഹിറ ബാനു സ്റ്റേഷനിലേക്ക് തിരിച്ചത്.
