​ സ്കൂട്ടറും ബുള്ളറ്റും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് പരിക്ക്

​താമരശ്ശേരി: കോരങ്ങാട് മൂന്നാംതോട് ജംഗ്ഷനിൽ സ്കൂട്ടറും ബുള്ളറ്റും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് പരിക്കേറ്റു. താമരശ്ശേരി ചുങ്കം സ്വദേശി  റിനു, വയനാട് കമ്പളക്കാട് സ്വദേശി രഞ്ജിത്ത് എന്നിവർക്കാണ് പരിക്കേറ്റത്.

വെള്ളിയാഴ്ച ​രാത്രി ഒമ്പത് മണിയോടെയായിരുന്നു അപകടം. പരിക്കേറ്റ സ്കൂട്ടർ യാത്രികൻ റിനുവിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും, ബുള്ളറ്റ് യാത്രികനായ രഞ്ജിത്തിനെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല.