കോരങ്ങാട് ദാറു റഹ്മ ഹിഫ്ളുൽ ഖുർആൻ കോളേജ് ഉദ്ഘാടനം നവംബർ 1, 2 തീയതികളിൽ


​കോരങ്ങാട്: ദാറു റഹ്മ ഹിഫ്ളുൽ ഖുർആൻ കോളേജ് ഉദ്ഘാടന മഹാ സമ്മേളനം നവംബർ 1, 2 (ഞായർ, തിങ്കൾ) ദിവസങ്ങളിൽ കോരങ്ങാട് - വട്ടക്കൊരുവിൽ വച്ച് നടക്കും. ഇരുദിവസങ്ങളിലും വൈകുന്നേരം 6:30-നാണ് പരിപാടികൾ ആരംഭിക്കുന്നത്.

​നവംബർ 1 ഞായറാഴ്ച നടക്കുന്ന സാംസ്ക്കാരിക സമ്മേളനം P.K. ഫിറോസ് MLA ഉദ്ഘാടനം ചെയ്യും. സാമൂഹിക, രാഷ്ട്രീയ, മത മേഖലകളിലെ പ്രമുഖർ ചടങ്ങിൽ സംബന്ധിക്കും. തുടർന്ന് പ്രമുഖ വാഗ്മി മുഹമ്മദ് ഹൈത്തമി വാവാട് മത പ്രഭാഷണം നടത്തും.

​നവംബർ 2 തിങ്കളാഴ്ച നടക്കുന്ന ആത്മീയ സമ്മേളനത്തിന് സയ്യിദ് ശിഹാബുദ്ധീൻ അഹ്ദൽ മുത്തന്നൂർ നേതൃത്വം നൽകും. സമദ് സഖാഫി മായനാട്, C.P. ഷാഫി സഖാഫി തുടങ്ങിയ പ്രഗൽഭ പണ്ഡിതന്മാരും സാദാത്തീങ്ങളും സംബന്ധിക്കും.