പുഴയിൽകുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു
താമരശ്ശേരി:പൂനൂർ പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. പനക്കോട് വാടിക്കൽ വരുവിൻകാലയിൽ കെ.സി. മൂസ്സഹാജിയുടെ മകൻ ജംഷിദ് വി.കെ. (46) ആണ് മരിച്ചത്.
കത്തറമ്മൽ ഭാഗത്ത് പൂനൂർ പുഴയിൽ കുളിക്കാനിറങ്ങിയ ജംഷീദ് വെള്ളത്തിൽ താഴ്ന്നുപോവുകയായിരുന്നു. തുടർന്ന് നാട്ടുകാരും വിവരമറിഞ്ഞെത്തിയ രക്ഷാപ്രവർത്തകരും ചേർന്ന് പുറത്തെടുത്ത് ഓമശ്ശേരി ശാന്തി ഹോസ്പ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തുടർ നടപടികൾക്കും, പോസ്റ്റ്മോർട്ടത്തിനും ശേഷം മൃതദേഹംബന്ധുക്കൾക്ക് വിട്ടുനൽകും.
