Palakkad
അഞ്ചു യുവാക്കള്‍ വേട്ടനായ്ക്കളോടൊപ്പം; പാലക്കാട് നായാട്ട് സംഘമെന്ന് സംശയിക്കുന്നവരുടെ ദൃശ്യങ്ങള്‍
അഞ്ചു യുവാക്കൾ നായകളുമായി സഞ്ചരിയ്ക്കുന്നതാണ് ദൃശ്യം. ഇവരുടെ കൈയ്യിൽ ആയുധങ്ങളും കാണാം
അഞ്ചു യുവാക്കൾ നായകളുമായി സഞ്ചരിയ്ക്കുന്നതാണ് ദൃശ്യം. ഇവരുടെ കൈയ്യിൽ ആയുധങ്ങളും കാണാം. ഈ മേഖലയിലുള്ളവർ തന്നെ സമീപത്തെ വനത്തിലേക്ക് നായാട്ടിനായി പോവുന്നതെന്നാണ് സൂചന.
ഇവിടെ മാൻ ഉൾപ്പടെയുള്ള മൃഗങ്ങളെ വേട്ടയാടിയ സംഭവങ്ങൾ നേരത്തേയുണ്ടായിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു. ഇത്തരത്തിൽ വേട്ടയാടാൻ പോവുന്ന സംഘമാണ് സിസിടിവി യിൽ പതിഞ്ഞതെന്ന് കരുതുന്നു.
എന്നാൽ ദ്യശ്യങ്ങളിലുള്ളത് നായാട്ട് സംഘം തന്നെയാണോ എന്നത് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് മണ്ണാർക്കാട് സി ഐ പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുന്നുണ്ടെന്ന് വനം വകുപ്പും വ്യക്തമാക്കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍