എക്സൈസ് സംഘം രണ്ടിടത്ത് നടത്തിയ പരിശോധനയിൽ ചാരായവും വാഷും കണ്ടെത്തി.

താമരശ്ശേരി : താമരശ്ശേരി റെയ്ഞ്ച് എക്സൈസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ രണ്ടിടത്ത് നടത്തിയ പരിശോധനയിൽ 15 ലിറ്റർ ചാരായവും 300 ലിറ്റർ വാഷും കണ്ടെത്തി. ചമൽ പൂവൻ മല ഭാഗത്ത് നടത്തിയ പരിശോധനയിൽ ഉടമസ്ഥരില്ലാത്ത നിലയിൽ കണ്ടെത്തിയ 15 ലിറ്റർ ചാരായം കണ്ടെത്തി കേസെടുത്തു. 30 പ്ലാസ്റ്റിക് കുപ്പിയിൽ നിറച്ച ചാരായം ചാക്കിൽ കെട്ടി ഒളിപ്പിച്ച നിലയിലായിരുന്നു. 


കാന്തലാട് വില്ലേജിൽ ചെറിയ മണിച്ചേരി ഭാഗത് നടത്തിയ പരിശോധനയിൽ ഉടമസ്ഥരില്ലാത്ത നിലയിൽ കണ്ടെത്തിയ 300 ലിറ്റർ വാഷ് കണ്ടെത്തി നശിപ്പിച്ചു. വാഷ് നീർച്ചാലിന്റെ കരയിൽ സൂക്ഷിച്ചു വെച്ച നിലയിലായിരുന്നു. താമരശ്ശേരി റെയ്ഞ്ച് എക്സൈസ്ഇൻസ്പെക്ടർ എൻ.കെ.ഷാജിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പ്രിവന്റീസ് ഓഫീസർ ഷൈജു, സി ഇ ഒ മാരായ ടി.വി. നൗഷർ, ആർ.ജി.റബിൻ ഡ്രൈവർ കൃഷ്ണൻ എന്നിവർ പങ്കെടുത്തു.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍