പതിനേഴുകാരി ഗർഭിണിയായ കേസ്: ഡിഎൻഎ ഫലം നെഗറ്റീവ്; പതിനെട്ടുകാരനു ജാമ്യം
മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പീഡനത്തിനിരയായി ഗര്‍ഭിണിയായ കേസില്‍, പ്രതിയായി ജയിലില്‍ കഴിഞ്ഞിരുന്നയാള്‍ക്ക് ജാമ്യം അനുവദിച്ച് കോടതി.ഡി എന്‍ എ ഫലം നെഗറ്റീവായതോടെയാണ് 35 ദിവസമായി ജയിലില്‍ കഴിഞ്ഞിരുന്ന 18 കാരന് മഞ്ചേരി പോക്‌സോ കോടതിയാണ് ജാമ്യം അനുവദിച്ചത്. മലപ്പുറം തിരൂരങ്ങാടി സ്വദേശിയായ പ്ലസ് ടു വിദ്യാര്‍ത്ഥി ശ്രീനാഥിനാണ് സ്വന്തം ജാമ്യത്തില്‍ പോക്‌സോ കോടതി വിട്ടയച്ചത്.
മലപ്പുറം തിരൂരങ്ങാടിയില്‍ 17 വയസ്സ്‌കാരി പീഡനത്തിന് ഇരയായി ഗര്‍ഭിണിയായ കേസില്‍ പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ജൂണ്‍ 22 ന് പോക്‌സോ നിയമ പ്രകാരം ശ്രീനാഥ് റിമാന്‍ഡിലായത്. കഴിഞ്ഞ ദിവസം ശ്രീനാഥി ന്റെ അപേക്ഷ പ്രകാരം നടത്തിയ ഡി എന്‍ എ പരിശോധനഫലം നെഗറ്റീവയതോടെയാണ് ശ്രീനാഥിനെ കോടതി സ്വന്തം ജാമ്യത്തില്‍ വിട്ടയച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍