രാജ്യത്ത് കുട്ടികൾക്കുള്ള വാക്‌സിൻ അടുത്ത മാസം മുതൽ

രാജ്യത്ത് കുട്ടികൾക്കുള്ള കൊവിഡ് വാക്സീൻ അടുത്ത മാസം മുതൽ നൽകി തുടങ്ങിയേക്കും. രണ്ട് വയസിനും പതിനെട്ട് വയസിനും ഇടയിലുള്ളവരുടെ വാക്സീനുകളുടെ ട്രയൽ പുരോഗമിക്കുകയാണ്. അനുമതിക്കായുള്ള നടപടികൾ അവസാന ഘട്ടിത്തിലാണെന്നാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്.

കൊവാക്സീൻ്റെ ഈ പ്രായവിഭാഗത്തിലുള്ളവരുടെ ട്രയൽ രണ്ടാം ഘട്ട – മൂന്നാംഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. ഇതിന് പുറമേ സൈഡസ് കാഡില്ല, ബയോളോജിക്കലി, നോവാവാക്സ് എന്നീ വാക്സീനുകളും പരീക്ഷണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്.

സൈഡസ് കാഡില്ല വാക്സീന് 66.6 ശതമാനം ഫലപ്രാപ്തിയാണ് പ്രാഥമിക പരീക്ഷണങ്ങളിൽ നിന്ന് അനുമാനിക്കുന്നത്


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍