Kerala news
ലഹരി മരുന്ന് കടത്താന്‍ കാറില്‍ സ്ത്രീകളും വിദേശ ഇനം നായ്ക്കളും; ഒരു കോടിയുടെ എംഡിഎംഎയുമായി ഏഴംഗ സംഘം പിടിയിൽ
ഏഴംഗ സംഘം പിടിയില്‍. സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സക്വാഡും കസ്റ്റംസ് പ്രിവന്റീവ് യൂണിറ്റും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കോഴിക്കോട് കാസറഗോഡ് സ്വദേശികളായ സ്ത്രീകള്‍ അടങ്ങിയ സംഘം പിടിയിലായത്. ഇവരില്‍ നിന്നും ഒരു കോടി രൂപ വില വരുന്ന മാരക മയക്കുമരുന്നായ എംഡിഎംഎ പിടികൂടി. ചെന്നൈയില്‍ നിന്നാണ് സംഘം മയക്കുമരുന്ന് കടത്തിക്കൊണ്ട് വന്നത് എന്ന് അന്വേഷണ സംഘം അറിയിച്ചു. ആഡംബര കാറില്‍ കുടുംബസമേതം സഞ്ചരിക്കുന്നു എന്ന രീതിയിലാണ് ഇവര്‍ ചെക് പോസ്റ്റുകളിലും വാഹന പരിശോധനകളിലും ഉദ്യോഗസ്ഥരെ കബളിപ്പിച്ച് മയക്കുമരുന്ന് കടത്തിയത്. സംഘത്തില്‍ സ്ത്രീകള്‍ക്ക് പുറമെ വിദേശ ഇനത്തില്‍ പെട്ടനായ്ക്കളുടെയും ഉള്‍പ്പെട്ടിരുന്നു. കേരളത്തിന്റെ വിവിധ ഇടങ്ങളില്‍ എംഡിഎംഎ പോലുള്ള ലഹരി മരുന്ന് വിതരണം ചെയ്യുന്ന വന്‍ സംഘത്തെയാണ് പിടികൂടിയത്.
കാക്കനാട് ഉള്ള ഫ്‌ലാറ്റില്‍ നിന്നാണ് ആണ് പ്രതികളെയും 90ഗ്രാം എംഡിഎംഎയും ഒരു ഐ 20 കാറും മൂന്ന് ദേശ നായ്ക്കളെയും സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പിടികൂടിയത്. കോഴിക്കോട് സ്വദേശികളായ ശ്രീമോന്‍, മുഹമ്മദ് ഫാബാസ്, ഷംന കാസറഗോഡ് സ്വദേശികളായ അജു എന്ന അജ്മല്‍, മുഹമ്മദ് ഫൈസല്‍ എറണാകുളം സ്വദേശി മുഹമ്മദ് അഫ്‌സല്‍, തൈബ എന്നിവരാണ് പിടിയിലായത്. സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ചുമതല ഉള്ള എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ റ്റി അനികുമാര്‍ ആലുവ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജി കൃഷ്ണ കുമാര്‍, കസ്റ്റംസ് പ്രിവന്റീവ് കമ്മീഷനണറേറ്റ് കൊച്ചി സൂപ്രണ്ട് വിവേക് വി എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്. എറണാകുളത്തു വിവിധ സ്ഥലങ്ങളില്‍ ഫ്‌ലാറ്റുകള്‍ വാടകയ്ക്ക് എടുത്തു ആണ് സംഘം പ്രവര്‍ത്തിച്ചിരുന്നതെന്നും അന്വേഷണ സംഘം അറിയിച്ചു. ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡു ഇന്‍സ്‌പെക്ടര്‍ ശങ്കറിന്റെ നേതൃത്വത്തില്‍ മേല്‍ നടപടികള്‍ സ്വീകരിച്ചു. കസ്റ്റംസ് പ്രിവന്റീവ് ഇന്‍സ്‌പെക്ടര്‍ മാരായ റെമീസ് റഹിം ഷിനുമോന്‍ അഗസ്റ്റിന്‍, ലിജിന്‍ കമാല്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ബസന്ത് കുമാര്‍, അരുണ്‍കുമാര്‍, അനൂപ് ഡ്രൈവര്‍ ശ്രാവണ്‍ എന്നിവരും അന്വേഷ സംഘത്തില്‍ ഉണ്ടായിരുന്നു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍