കള്ളക്കേസ് ചുമ്മത്തി നേതാക്കളെ തകർക്കാമെന്നത് സി.പി.എം വ്യാമോഹം മാത്രം: യൂത്ത് ലീഗ്

താമരശ്ശേരി : മുസ്ലിം യുത്ത് ലീഗ് കൊടുവള്ളി മണ്ഡലം ജ: സെക്രട്ടറി നസീഫിനെയും മുസ്ലിം ലീഗ് നേതാക്കളെയും ഭരണത്തിന്റ ബലത്തിൽ കള്ളക്കേസിൽ കുടുക്കി മൂലക്കിരുത്താമെന്നത് സി.പി.എം വ്യാമോഹമാണെന്ന് താമരശ്ശേരി പഞ്ചായത്ത് പള്ളിപ്പുറം - വാടിക്കൽ ടൗൺ യൂത്ത് ലീഗ് കമ്മറ്റി പ്രസ്താവനയിൽ പറഞ്ഞു. താമരശ്ശേരി ഏരിയാ കമ്മറ്റി അംഗം കെ.ബാബുവിനെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കള്ള പ്രചരണം നടത്തി അത് വാർത്തയാക്കി  കേസ് എടുത്താൽ സത്യമാവുമെന്ന ധാരണ ഇടതുപക്ഷ അനുഭാവികൾക്കിടയിൽ തന്നെ ചിലവാകില്ല. മീഡിയകളിൽ ഇടം കിട്ടാനും മണ്ഡലം നഷ്ടപ്പെട്ടതിലെ വേവലാതി   തീർക്കാനും ജീർണ്ണിച്ച രാഷ്ട്രീയ നിലപാട് ശരിയല്ല. അധികാര മോഹവും അഹന്തയും തലക്കുപ്പിടിച്ച ചിലരെ ചാക്കിട്ടു പിടിച്ചു സി.പി.എം. നടത്തുന്ന നാടകം തിരിച്ചറിയാൻ കൊടുവള്ളിയിലെ ജനങ്ങൾക്ക് കഴിയും. കാര്യശേഷിയും കർമ്മ ശേഷിയുമുള്ള യൂത്ത് ലീഗ് ജ.സെക്രട്ടറിയടക്കമുള്ള നേതാക്കൾക്കെതിരെയുള്ള  പകപ്പോക്കൽ രാഷ്ട്രീയത്തിനെതിരെയുള്ള മണ്ഡലം നേതൃത്വത്തിന്റെ നീക്കങ്ങൾക്ക് യൂണിറ്റ് കമ്മറ്റി പിന്തുണ അറീച്ചു. മൻസൂർ ഒതയോത്തിന്റെ അദ്ധ്യക്ഷതയിൽ  ചേർന്ന യൂണിറ്റ് കമ്മറ്റിയുടെ ഓൺലൈൻ മീറ്റിങ്ങ്
മുസ്ലിംലീഗ് മണ്ഡലം കമ്മറ്റി ഉപാദ്ധ്യക്ഷൻ  സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ ഉദ്ഘാടനം ചെയ്തു.
    വാടിക്കൽ ടൗൺ മുസ്ലിം ലീഗ് ഓഫീസ് ഒരുക്കത്തിൽ പങ്കാളികളായ പ്രവർത്തകരെ  പഞ്ചായത്ത് കമ്മറ്റി സെക്രട്ടറി നദീർ അലി അനുമോദിച്ചു. വി.നൗഫീഖ്, നാസർ ബാവി, ജാസിർ ബാവ, നൗഷിൽ, ഷമീർ ഓനി, പ്രസംഗിച്ചു. കെ.പി സുഹൈൽ സ്വാഗതവും കെ.കെ ബാസിത്ത് നന്ദിയും പറഞ്ഞു. 
  വി.സി മുജീബ്, സാബിത്ത് കെ.കെ, അംനാന്,സി.കെ നൗഫൽ, ഹാരിസ് വി, ബിൻ സാജ്,മിദ്ലാജ്, കെ.പിഫായിസ് എ.പി മനു,തുടങ്ങിയവർ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍