നിയമലംഘനം തടയാനായി താലൂക്ക് തല സ്‌ക്വാഡ് പ്രവര്‍ത്തനം ആരംഭിച്ചു
കോഴിക്കോട്: സര്‍ക്കാര്‍ ഓഫീസുകളുടെ നീണ്ട അവധി കണക്കിലെടുത്ത് ജില്ലയില്‍ ഉണ്ടാവാന്‍ സാധ്യതയുള്ള അനധികൃത നെല്‍വയല്‍ നികത്തല്‍, തണ്ണീര്‍ത്തടങ്ങള്‍ മണ്ണിട്ട് നികത്തല്‍ എന്നിവ തടയുന്നതിനായി താലൂക്ക് തല സ്‌ക്വാഡുകള്‍ രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ പൊതുജനങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടാല്‍ താഴെപറയുന്ന കണ്‍ട്രോള്‍ റൂം നമ്പറുകളില്‍ അറിയിക്കണം.
- താലൂക്ക് ഓഫീസ് കോഴിക്കോട്: 0495-2372966
- താലൂക്ക് ഓഫീസ് കൊയിലാണ്ടി: 0496-2620235
- താലൂക്ക് ഓഫീസ് താമരശ്ശേരി : 0495-2223088
- താലൂക്ക് ഓഫീസ് വടകര:0496-2533361
- കളക്ടറേറ്റ് കണ്‍ട്രോള്‍ റൂം: 0495-2371622
