പള്ളിയും ക്ഷേത്രവും ആക്രമിച്ചയാളെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി

നാട്ടിലെ മത സൗഹാര്‍ദം തകര്‍ക്കാനുള്ള ബോധപൂർവ്വമായ പ്രവർത്തിയാണോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

തിരുവനന്തപുരം: കല്ലമ്പലത്തിനടുത്ത് നാവായിക്കുളത്തും സമീപ പ്രദേശങ്ങളിലുമായി പള്ളിക്കും ക്ഷേത്രത്തിനുമെതിരെ ആക്രമണം നടത്തിയയാളെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി. വെള്ളൂര്‍കോണം മുസ്​ലിം പള്ളിക്ക് നേരയും ഇടമണ്‍നില കൈപ്പള്ളി നാഗരുകാ
വിന് നേരയും ആക്രമണം നടത്തിയ കിളിമാനൂര്‍ സ്വദേശിയായ സുധീരനെയാണ് നാട്ടുകാർ പിടികൂടിയത്. ഒന്നിടവിട്ട ദിവസങ്ങളില്‍ രാത്രിയില്‍ ആരാധനാലയങ്ങൾക്കു നേരെ ഇയാൾ ആക്രമണം നടത്തുകയായിരുന്നു.

വ്യാഴാഴ്ച രാത്രിയോടെയാണ്​ നാവായിക്കുളം മുക്കുകട ഇടമണ്‍നില കൈപ്പള്ളിയില്‍ നാഗരുകാവ്-മാടന്‍ ക്ഷേത്രത്തിലെ വിഗ്രഹങ്ങള്‍ തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്​. വൈകിട്ട്​ ക്ഷേത്രത്തില്‍ നിത്യപൂജയ്ക്ക് എത്തിയ ശാന്തിരമാരാണ് പ്രതിഷ്ഠകള്‍ അപ്രത്യക്ഷമായത് കണ്ടെത്തിയത്. അതിനുശേഷം നടത്തിയ അന്വേഷണത്തിൽ പ്രതിഷ്ഠ തകർത്ത നിലയിൽ സമീപത്തുനിന്ന് കണ്ടെത്തി. കാണിക്കവഞ്ചി കുത്തിപൊളിക്കാന്‍ ശ്രമം നടന്നതായും കണ്ടെത്തിയിരുന്നു. ക്ഷേത്ര ഭാരവാഹികള്‍ പൊലീസിൽ പരാതി നല്‍കിയിരുന്നു. ഈ സംഭവത്തിൽ അന്വേഷണം നടക്കുന്നതിനിടെയാണ്​ പള്ളിക്കുനേരെയും ആക്രമണം ഉണ്ടായത്. പള്ളി അക്രമണവുമായി ബന്ധപെട്ട്​ ജമാഅത്ത് കമ്മിറ്റി ഭാരവാഹികൾ കല്ലമ്പലം പൊലീസില്‍ പരാതി നല്‍കി. നാട്ടിലെ മത സൗഹാര്‍ദം തകര്‍ക്കാനുള്ള ബോധപൂർവ്വമായ പ്രവർത്തിയാണോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍