താമരശ്ശേരി
ഒന്നാം വര്‍ഷ ഡിഗ്രി കോഴ്സിന് നേരിട്ട് അപേക്ഷിക്കാം
താമരശ്ശേരി:ഐഎച്ച്ആർഡി യുടെ കീഴില്‍ താമരശ്ശേരി കോരങ്ങാട് പ്രവര്‍ത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ബി എ ഇംഗ്ലീഷ്, ബി സി എ, ബി കോം, ബി എസ് സി കമ്പ്യൂട്ടര്‍ സയന്‍സ്. ബിബിഎ വിഷയങ്ങളില്‍ ഒന്നാം വര്‍ഷ ഡിഗ്രി കോഴ്സുകളില്‍ ചേരുന്നതിന് കോളേജ് ഓഫീസില്‍ നേരിട്ട് അപേക്ഷ സമര്‍പ്പിക്കാമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. അവസാന തീയതി സെപ്തംബര്‍ 10. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0495-2223243, 8547005025.
യു.ജി., പി.ജി. എന്‍ട്രന്‍സ് ഹാൾ ടിക്കറ്റ്
കാലിക്കറ്റ് സർവകലാശാലാ പഠനവകുപ്പുകളിലെയും അഫിലിയേറ്റഡ് കോളേജുകള്‍ സ്വാശ്രയ സെന്ററുകള്‍ എന്നിവയിലെയും ബിരുദ, ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്കുള്ള എന്‍ട്രന്‍സ് പരീക്ഷയുടെ ഹാൾ ടിക്കറ്റ് വെബ് സൈറ്റിൽ ലഭ്യമാണ്. സപ്തംബര്‍ 2 മുതൽ 8 വരെയുള്ള പരീക്ഷകളുടെ ഹാൾ ടിക്കറ്റുകൾ
പരീക്ഷാ ഫലം സി.സി.എസ്.എസ്. രണ്ടാം സെമസ്റ്റര്‍ എം.എസ് സി. മാത്തമറ്റിക്‌സ് ഏപ്രില്‍ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
സി.ബി.സി.എസ്.എസ്. രണ്ടാം സെമസ്റ്റര്‍ എം.എ. അറബിക് ഏപ്രില്‍ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് സപ്തംബര്‍ 13 വരെ അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റര്‍ എം.എസ് സി. സൈക്കോളജി സി.ബി.സി.എസ്.എസ്. റഗുലര്‍, സി.യു.സി.എസ്.എസ്. സപ്ലിമെന്ററി ഏപ്രില്‍ 2020 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യ നിര്‍ണയത്തിന് സപ്തംബര്‍ 10 വരെ അപേക്ഷിക്കാം.
സി.സി.എസ്.എസ്. രണ്ടാം സെമസ്റ്റര്‍ എം.എസ് സി. അപ്ലൈഡ് ജിയോളജി 2019 പ്രവേശനം റഗുലര്‍, 2016 പ്രവേശനം സപ്ലിമെന്ററി ഏപ്രില്‍ 2020 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
സി.സി.എസ്.എസ്. രണ്ടാം സെമസ്റ്റര്‍ എം.എസ് സി. സ്റ്റാറ്റിസ്റ്റിക്‌സ് ഏപ്രില്‍ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
2, 4, 6 സെമസ്റ്റര്‍ മൂന്ന് വര്‍ഷ ബാച്ചിലര്‍ ഓഫ് ലോ നവംബര്‍ 2019 സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് സപ്തംബര്‍ 20 വരെ അപേക്ഷിക്കാം

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍