നടി ചിത്ര അന്തരിച്ചു

      അന്തരിച്ച പ്രശസ്ത നടി ചിത്ര 

ചെന്നൈ: പ്രശസ്ത നടി ചിത്ര അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലെ വീട്ടില്‍ വെച്ചായിരുന്നു മരണം. 56 വയസായിരുന്നു.

ദക്ഷിണേന്ത്യന്‍ ഭാഷകളില്‍ നൂറിലേറെ ചിത്രങ്ങളില്‍ ചിത്ര അഭിനയിച്ചിട്ടുണ്ട്.

രാജപര്‍വൈ എന്ന ചിത്ത്രതിലൂടെ സിനിമാലോകത്തേക്ക് എത്തിയ ചിത്ര ആട്ടക്കലാശത്തിലൂടെയാണ് കൂടുതല്‍ ശ്രദ്ധ നേടുന്നത്. മലയാളത്തിലെ ചിത്രയുടെ ആദ്യ ഹിറ്റ് സിനിമയും ആട്ടക്കലാശമായിരുന്നു.

നായികയായും സഹനടിയായും മലയാളസിനിമയില്‍ ശ്രദ്ധിക്കപ്പെട്ട താരമായിരുന്നു ചിത്ര. അമരം, ഒരു വടക്കന്‍ വീരഗാഥ, പഞ്ചാഗ്നി, അദ്വൈതം, ദേവാസുരം, ഏകലവ്യന്‍ തുടങ്ങിയ ചിത്രങ്ങളിലെ ചിത്രയുടെ വേഷങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍