കായിക താരങ്ങളെ അധ്യാപകന്‍ പീഡിപ്പിച്ച കേസില്‍ സഹായിയായ സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തു
താമരശ്ശേരി: കായിക താരങ്ങളെ അധ്യാപകന്‍ പീഡിപ്പിച്ച കേസില്‍ സഹായിയായ സ്ത്രീയെ താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. കോടഞ്ചേരി നെല്ലിപ്പൊയില്‍ വാഴാംപ്ലാക്കല്‍ സ്വദേശിനി ഷൈനിയെയാണ് താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. കട്ടിപ്പാറ ഹോളി ഫാമിലി ഹയര്‍ സെക്കന്ററി സ്‌കൂളിലെ കായിക അധ്യാപകനായ കോടഞ്ചേരി നെല്ലിപ്പൊയില്‍ സ്വദേശി വി ടി മിനീഷിനെ കഴിഞ്ഞ ജൂലൈ 23 നാണ് താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. കായിക പഠനത്തിനായി എത്തിയ 17 കാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന പരാതിയിലായിരുന്നു അറസ്റ്റ്. മിനീഷിനെ അറസ്റ്റ് ചെയ്ത വിവരം പുറത്തെത്തിയതിന് പിന്നാലെ നിരവധി പേരാണ് പരാതിയുമായി രംഗത്തെത്തിയത്.
റിമാണ്ടില്‍ കഴിയുന്ന മിനീഷിനെതിരെ രണ്ട് പോക്സോ കേസുകള്‍ ഉള്‍പ്പെടെ ആറ് കേസുകളാണ് നിലവിലുള്ളത്. ആദ്യം രജിസ്റ്റര്‍ ചെയ്ത പോക്സോ കേസിലാണ് ഷൈനിയെ പ്രതി ചേര്‍ത്തത്. വി ടി മിനീഷ് നെല്ലിപ്പൊയില്‍ സ്‌കൂളില്‍ കായികാധ്യാപകനായിരിക്കെ വിദ്യാര്‍ത്ഥിനികളെ ഷൈനിയുടെ വീട്ടിലായിരുന്നു താമസിപ്പിച്ചിരുന്നത്. ഈ സമയം മുതല്‍ ഇവിടെ വിദ്യാര്‍്ത്ഥിനികള്‍ പീഡനത്തിനിരയായിരുന്നുവെന്ന് വിദ്യാര്‍ത്ഥിനികള്‍ വെളിപ്പെടുത്തിയിരുന്നു. പീഡനത്തിന് ഷൈനി കൂട്ടുനില്‍ക്കുന്നതായും വിദ്യാര്‍ത്ഥിനികള്‍ മൊഴി നല്‍കിയിരുന്നു. എന്നാല്‍ രണ്ടാഴ്ച കഴിഞ്ഞും ഷൈനിയെ അറസ്റ്റ് ചെയ്യാത്തതിനെതിരെ ഇരകള്‍ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയതിന് പിന്നാലെയാണ് ചൊവ്വാഴ്ച രാവിലെ ഷൈനിയോട് താമരശ്ശേരി പോലീസ് സ്റ്റേഷനില്‍ ഹാജറാവാന്‍ അന്വേഷണ സംഘം ആവശ്യപ്പെട്ടത്. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് രാത്രിയോടെ ഷൈനിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍