​മോഷണം ആരോപിച്ച് കുട്ടിയെ മർദിച്ചതായി പരാതി


കൊടുവള്ളി : ​കിഴക്കോത്ത് പഞ്ചായത്ത് പരിധിയിൽ മോഷണം ആരോപിച്ച് പന്ത്രണ്ട് വയസ്സുള്ള ആൺകുട്ടിക്ക് നേരെ അതിക്രൂരമായ ശാരീരിക-മാനസിക പീഡനം നടന്നതായി വിവരം. കുട്ടിയെ രണ്ട് ദിവസത്തോളം വീട്ടിനുള്ളിലെ ഒരു മുറിയിൽ അടച്ചിട്ട് ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. വായിൽ തുണി തിരുകുകയും കൈകാലുകൾ കെട്ടിയിടുകയും ചെയ്ത ശേഷം അതിക്രൂരമായി മർദിക്കുകയും, ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ മുറിവേൽപ്പിക്കുകയും ചെയ്തു. ഈ ദിവസങ്ങളിൽ കുട്ടിക്ക് ഭക്ഷണമോ വെള്ളമോ നൽകാതെ പട്ടിണിക്കിടുകയും ചെയ്തിരുന്നു.

​മോഷണക്കുറ്റം ആരോപിച്ച് അടുത്ത ബന്ധുക്കളിൽ നിന്നാണ് കുട്ടിക്ക് ക്രൂരമായ ശാരീരിക പീഡനങ്ങളും മർദനവുമേറ്റതെന്നാണ് ലഭിക്കുന്ന വിവരം. നിരന്തര മർദനത്തിൽ കുട്ടിയുടെ ശരീരമാസകലം ഗുരുതരമായ മുറിവുകളുടെ പാടുകളുണ്ട്. വിവരമറിഞ്ഞ് കൊടുവള്ളി പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തിയിട്ടുണ്ട്.