പ്രതിശ്രുത വധുവിനെയും വരനെയും ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി


കാസർകോട്: പ്രതിശ്രുത വരനും വധുവും ജീവനൊടുക്കിയ നിലയില്‍. കാസര്‍കോട് കിഴക്കേക്കര സ്വദേശിനി പി അനുശ്രീ (25), കണ്ണൂര്‍ അമ്പത്തട്ട് സ്വദേശി അമല്‍ എന്നിവരാണ് മരിച്ചത്. ആദ്യം വധുവായ യുവതിയെ കര്‍ണാടകയിലെഹുൻസൂരില്‍ വെച്ച് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉന്‍സൂര്‍ ബ്രാഞ്ചിലെ ജീവനക്കാരിയാണ് ഇവര്‍. പിന്നാലെയാണ് വരന്‍ അമലിനെയും ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. എറണാകുളത്ത് ജോലി ചെയ്യുകയായിരുന്നു ഇയാള്‍. ഡിസംബര്‍ 26ന് ഇരുവരുടെയും വിവാഹം നിശ്ചയിച്ചിക്കുകയായിരുന്നു.