'കാശിക്ക് പോകുന്നു'; കണ്ണൂരിൽ ഫോൺ വാങ്ങി വെച്ചതിന് പ്ലസ് ടു വിദ്യാർത്ഥി നാടുവിട്ടു
കണ്ണൂര്‍: കാശിക്ക് പോകുന്നു എന്ന കത്ത് എഴുതിവെച്ച് കണ്ണൂരിൽ പതിനേഴുകാരൻ നാടുവിട്ടു. പെരിങ്ങത്തൂർ ബാലൻ പീടിക സ്വദേശി ശിവസൂര്യയാണ് നാടുവിട്ടത്. കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം . രാമവിലാസം ഹയര്‍ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയാണ്. പൊലീസ് അന്വേഷണം ആരംഭിച്ചു.
എട്ടാം തിയതി മുതലാണ് കുട്ടിയെ കാണാതായത്. മൊബൈൽ ഗെയിം പതിവാക്കിയതോടെ കുട്ടിയില്‍ നിന്നും ഫോൺ വാങ്ങി വെച്ചിരുന്നുവെന്നും ഇതിന് പിന്നാലെയാണ് നാടുവിട്ടതെന്നുമാണ് വിവരം.
