കോവിഡ് ടെസ്റ്റ് അനാസ്ഥ അവസാനിപ്പിക്കുക എസ് ഡി പി ഐ

താമരശ്ശേരി: കാരാടി യു പി സ്കൂളിൽ നടക്കുന്ന കോവിഡ് ടെസ്റ്റുകളിൽ അനാസ്ഥയെ തുടർന്ന്  ഗർഭിണികളും  പ്രവാസികളും വിദ്യാർത്ഥികളും  പ്രയാസപ്പെടുന്നത്  തുടർക്കഥയാവുകയാണ്. ഇന്നലെ നടന്ന RTPCR ടെസ്റ്റ്
റിജക്റ്റ് ആയ വിവരം അറിയാതെ    ഗൾഫ് യാത്രക്ക് തടസ്സം നേരിട്ടതായി പരാതിയുയർന്നു എത്രയും  പെട്ടെന്ന് പരിഹാരം കണ്ടില്ലെങ്കിൽ ജനകീയ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുമെന്ന് എസ്ഡിപിഐ താമരശ്ശേരി പഞ്ചായത്ത് കമ്മിറ്റി യോഗം തീരുമാനിച്ചു.
 നൗഫൽ വാടിക്കൽ അധ്യക്ഷത വഹിച്ച യോഗത്തിൽ സാദിഖലി കോരങ്ങാട്, ജംഷീർ വാടിക്കൽ, കെ കെ മുനീർ കാരാടി, അലി പരപ്പൻപൊയിൽ, മുജീബ് ഈർപ്പോണ, കബീർ ചാലക്കര, കരീം അണ്ടോണ   എന്നിവർ സംസാരിച്ചു. സിദ്ദീഖ് ഈർപ്പോണ സ്വാഗതവും റാഫി തച്ചംപൊയിൽ നന്ദിയും പറഞ്ഞു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍