ഒന്നോ രണ്ടോ പേരുടെ പെരുമാറ്റം മൂലം സംഘടന മൊത്തം സ്ത്രീ വിരുദ്ധമാണെന്ന് പറയരുത്'; വിമര്‍ശനങ്ങളില്‍ എംഎസ്എഫ് വിശദീകരണം

ഒന്നോ രണ്ടോ പേരുടെ പെരുമാറ്റം മൂലം സംഘടന മൊത്തം സ്ത്രീ വിരുദ്ധമാണെന്ന് പറയരുത്; വിമര്‍ശനങ്ങളില്‍ എംഎസ്എഫ് വിശദീകരണം

ലൈംഗിക അധിക്ഷേപ പരാതിക്കു പിന്നാലെ ഹരിതയുടെ പ്രവര്‍ത്തനം മരവിപ്പിച്ച മുസ്‌ലിം ലീഗ് നടപടി വിവാദമായിരിക്കെ പ്രതികരണവുമായി എംഎസ്എഫ് സംസ്ഥാന നേതൃത്വം. മുസ്ലിം ലീഗും എംഎസ്എഫും സ്ത്രീവിരുദ്ധമാണെന്ന അഭിപ്രായ ശരിയല്ലെന്നും സംഘടനയിലെ ഒന്നോ രണ്ടോ പേര്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ നേതൃത്വത്തെ മൊത്തം കുറ്റക്കാരാക്കരുതെന്നും എംഎസ്എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ലത്തീഫ് തുറയൂര്‍ പറഞ്ഞു.

ഒന്നോ രണ്ടോ വ്യക്തികളില്‍ നിന്ന് ഏതെങ്കിലും തരത്തില്‍ പെണ്‍കുട്ടികള്‍ പ്രയാസം നേരിട്ടുണ്ടെങ്കില്‍ ഈ സംഘടന മൊത്തമായും സ്ത്രീ വിരുദ്ധമാണെന്ന് പറയരുത്. പാര്‍ട്ടി തീരുമാനത്തില്‍ തൃപ്തരല്ല എന്നു പറയുന്നില്ല പാര്‍ട്ടിയുടെ തീരുമാനം ഞങ്ങള്‍ ചര്‍ച്ച ചെയ്യും. ഔദ്യോഗികമായി ഞങ്ങളെ വിളിച്ച് ചര്‍ച്ച ചെയ്തിട്ടില്ല. ഞങ്ങള്‍ ചര്‍ച്ച ചെയ്യുന്ന സമയത്ത് ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നേതൃത്വത്തിനു മുന്നില്‍ അറിയിക്കും. വരും ദിവസങ്ങളില്‍ മുസ്ലിം ലീഗ് നേതൃത്വവുമായി വിഷയത്തില്‍ ചര്‍ച്ച നടത്തുമെന്നും എംഎസ്എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി വ്യക്തമാക്കി.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍