പൂനൂർ
മന്ത്രിയുടെയും, ജില്ലാ കളക്ടറുടെയും ഉറപ്പ് പാഴ് വാക്കായി, നിരത്തിലെ കുഴികൾ അടഞ്ഞില്ല, അവേലത്ത് റോഡിന് മധ്യത്തിൽ മരണക്കെണി.
താമരശ്ശേരി: രണ്ടാഴ്ച കൊണ്ട് റോഡിലെ കുഴികൾ അടക്കാൻ നടപടി സ്വീകരിക്കുമെന്ന കോഴിക്കോട് ജില്ലാ കളക്ടറുടെ പ്രഖ്യാപനവും, മന്ത്രിയുടെ നിർദ്ദേശവും പാഴ് വാക്കായി.കോഴിക്കോട് ബാംഗ്ലൂർ ദേശീയ പാതയിലേയും, എടവണ്ണ കൊയിലാണ്ടി സംസ്ഥാന പാതയിലേയും കുഴികളിൽ ഒന്നു പോലും അടച്ചില്ല.
എടവണ്ണ - കൊയിലാണ്ടി സംസ്ഥാന പാതയിൽ പൂനൂരിനും തച്ചംപൊയിലിനും ഇടയിൽ അവേലത്ത് റോഡിന് മധ്യത്തിൽ രൂപപ്പെട്ട വൻകുഴി മരണക്കെണിയായിരിക്കുകയാണ്.നിരവധി വാഹനങ്ങളാണ് കുഴിയിൽ ചാടി അപകടത്തിൽപ്പെടുന്നത്.ദേശീയ പാതയിൽ താമരശ്ശേരി മുതൽ കുന്ദമഗലം വരെയുള്ള ഭാഗത്ത് ഗയയിൽ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനായി തീർത്ത കുഴികൾ ശരിയായി നികത്തതെ അപകടക്കെണിയായി തന്നെ നിലകൊള്ളുന്നു.രണ്ടു മരണങ്ങളും, നിരവധി അപകടങ്ങളും നടന്ന കൈതപ്പൊയിൽ പാലത്തിന് സമീപമുള്ള കുഴികൾ അനുദിനം വികസിച്ച് വരികയാണ്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍