എസ് എസ് എഫ് താമരശ്ശേരി ഡിവിഷന്‍ സാഹിത്യോത്സവ് ആരംഭിച്ചു
താമരശ്ശേരി: എസ് എസ് എഫ് താമരശ്ശേരി ഡിവിഷന്‍ സാഹിത്യോത്സവ് കൈതപ്പൊയിലില്‍ ആരംഭിച്ചു. വിവിധ ഓണ്‍ലൈന് പ്ലാറ്റ് ഫോമുകള്‍ ഉപയോഗിച്ചും പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് ഭാഗികമായി ഫിസിക്കലായിട്ടുമാണ് സാഹിത്യോത്സവ് നടക്കുന്നത്. ഡിവിഷനിലെ ഏഴ് സെക്ടറുകളില്‍ നിന്നായി 300ഓളം പ്രതിഭകളാണ് ഡിവിഷന്‍ സാഹിത്യോത്സവില്‍ പങ്കെടുക്കുന്നത്. മര്‍കസ് നോളജ് സിറ്റി സി എ ഒ അഡ്വ. തന്‍വീര്‍ ഉമര്‍ സാഹിത്യോത്സവ് ഉദ്ഘാടനം ചെയ്തു. ഡിവിഷന്‍ പ്രസിഡന്റ് ഫുളൈല്‍ സഖാഫി വടക്കുമുറി അധ്യക്ഷത വഹിച്ചു. അലവി സഖാഫി കായലം, സയ്യിദ് ശിഹാബുദ്ദീന് അമാനി തങ്ങള്‍, അബ്ദുല്‍ ലത്തീഫ് സഖാഫി, മുഹമ്മദ് തെറ്റുമ്മല്‍, അജീര്‍ കുഞ്ഞുകുളം, ആഷിഖ് ഈര്‍പോണ സംസാരിച്ചു.

 
  
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍