'തുള്ളിയും പാഴാക്കാതെ മുന്നോട്ട്'; സംസ്ഥാനത്ത് ഇനി വാക്സിനെടുക്കാൻ ബാക്കിയുള്ളത് 10 ശതമാനം മാത്രം
തിരുവനന്തപുരം: കേരളത്തില്‍ 90 ശതമാനം ആളുകള്‍ ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ആദ്യ ഡോസ് വാക്‌സിനേഷന്‍ 90 ശതമാനവും (90.57) കഴിഞ്ഞ് ലക്ഷ്യത്തോടടുക്കുകയാണ്. 2,41,91,036 പേര്‍ ആദ്യ ഡോസ് വാക്‌സിനും 1,01,68,405 പേര്‍ രണ്ടാം ഡോസ് വാക്‌സിനും (38.07 ശതമാനം) എടുത്തിട്ടുണ്ട്. ഒന്നും രണ്ടും ഡോസ് ഉള്‍പ്പെടെ ആകെ 3,43,59,441 ഡോസ് വാക്‌സിന്‍ നല്‍കാനായെന്നും പിണറായി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
മുതിര്‍ന്ന പൗരന്‍മാരില്‍ ധാരാളം പേര്‍ ഇനിയും വാക്‌സിനെടുക്കാനുണ്ട്. വാക്‌സിനെടുക്കുന്നതില്‍ വിമുഖത പലരും പ്രകടിപ്പിക്കുന്നുണ്ട്. ഇത് ഒഴിവാക്കേണ്ടതാണ് എന്ന് ആവര്‍ത്തിച്ചു പറയുകയാണ്. 65 വയസിന് മുകളില്‍ പ്രായമുള്ളവര്‍ ഉടനെ വാക്‌സിനെടുക്കാന്‍ തയ്യാറാവണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.
മുഖ്യമന്ത്രിയുടെ വാക്കുകള്‍;
വാക്‌സിനേഷനില്‍ മറ്റൊരു ഘട്ടം കൂടി പിന്നിട്ടിരിക്കുകയാണ്. സംസ്ഥാനത്ത് ഒരു കോടിയിലധികം പേര്‍ രണ്ട് ഡോസും സ്വീകരിച്ച് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കി. അതേസമയം ആദ്യ ഡോസ് വാക്‌സിനേഷന്‍ 90 ശതമാനവും (90.57) കഴിഞ്ഞ് ലക്ഷ്യത്തോടടുക്കുകയാണ്. 2,41,91,036 പേര്‍ ആദ്യ ഡോസ് വാക്‌സിനും 1,01,68,405 പേര്‍ രണ്ടാം ഡോസ് വാക്‌സിനും (38.07 ശതമാനം) എടുത്തിട്ടുണ്ട്. ഒന്നും രണ്ടും ഡോസ് ഉള്‍പ്പെടെ ആകെ 3,43,59,441 ഡോസ് വാക്‌സിന്‍ നല്‍കാനായി.
സംസ്ഥാനത്ത് ആകെ 24 ലക്ഷത്തോളം പേര്‍ മാത്രമാണ് ഒന്നാം ഡോസ് വാക്‌സിനെടുക്കാനുള്ളത്. കോവിഡ് പോസിറ്റീവായവര്‍ മൂന്ന് മാസം കഴിഞ്ഞ് മാത്രമേ വാക്‌സിന്‍ എടുക്കേണ്ടതുള്ളൂ. അതിനാല്‍ തന്നെ വളരെ കുറച്ച് പേര്‍ മാത്രമാണ് വാക്‌സിന്‍ എടുക്കാനുള്ളത്. ഇക്കാരണത്തില്‍ പല വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലും തിരക്കില്ല. ഈ മാസം തന്നെ ഒന്നാം ഡോസ് വാക്‌സിന്‍ വിതരണം പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ടാം ഡോസ് അടുത്ത രണ്ട് മാസത്തിനുള്ളില്‍ പൂര്‍ത്തികരിക്കാന്‍ സാധിക്കും.
മുതിര്‍ന്ന പൗരന്‍മാരില്‍ ധാരാളം പേര്‍ ഇനിയും വാക്‌സിനെടുക്കാനുണ്ട്. വാക്‌സിനെടുക്കുന്നതില്‍ വിമുഖത പലരും പ്രകടിപ്പിക്കുന്നുണ്ട്. ഇത് ഒഴിവാക്കേണ്ടതാണ് എന്ന് ആവര്‍ത്തിച്ചു പറയുകയാണ്. 65 വയസിന് മുകളില്‍ പ്രായമുള്ളവര്‍ ഉടനെ വാക്‌സിനെടുക്കാന്‍ തയ്യാറാവണം. വയോജനങ്ങളിലും അനുബന്ധ രോഗങ്ങളുള്ളവരിലും പോസിറ്റീവാകുന്നവര്‍ ആശുപത്രിയില്‍ തക്ക സമയെത്തുന്നതില്‍ അലംഭാവം കാണിക്കുന്നുണ്ട്. ഇതും ഒഴിവാക്കണം. 30 ശതമാനത്തോളം പേര്‍ക്കാണ് തക്ക സമയത്ത് ആശുപത്രിയില്‍ എത്താത്തതിനാല്‍ ജീവന്‍ നഷ്ടപ്പെട്ടത്. 65 വയസിന് മകളിലുള്ളവര്‍ എല്ലാം തന്നെ വാക്‌സിനെടുക്കുകയും, മറ്റ് രോഗങ്ങളുള്ളവരും പ്രായമായവരും കോവിഡ് പോസിറ്റീവായാല്‍ കൃത്യ സമയത്ത് ആശുപത്രിയിലെത്തുകയും ചെയ്താല്‍ മരണ നിരക്ക് ഗണ്യമായി കുറക്കാന്‍ സാധിക്കും. അക്കാര്യത്തില്‍ പൊതുസമൂഹത്തിന്റെ ഭാഗത്തു നിന്നും വീട്ടുകാരുടെ ഭാഗത്തു നിന്നും ശ്രദ്ധ ഉണ്ടാകണം.
സംസ്ഥാനത്ത് സെറോ പ്രിവിലന്‍സ് പഠനം പൂര്‍ത്തിയായി വരികയാണ്. രോഗം വന്നും വാക്‌സിനേഷന്‍ സ്വീകരിച്ചും എത്ര ശതമാനം ആളുകള്‍ക്ക് രോഗപ്രതിരോധ ശേഷി കൈവരിക്കാന്‍ കഴിഞ്ഞു എന്നതാണ് സെറോ പ്രിവിലന്‍സ് പഠനം കൊണ്ട് ഉദ്ദേശിക്കുന്നത്. കുട്ടികള്‍ക്കായി പ്രത്യേക പഠനവും നടത്തുന്നുണ്ട്. രോഗം ഏതാണ്ട് നിയന്ത്രണ വിധേയമായിക്കൊണ്ടിരിക്കുന്നതിനാലാണ് കോളേജുകള്‍ അടുത്തമാസവും സ്‌കൂളുകള്‍ നവംബറിലും തുറക്കാനുള്ള തീരുമാനമുണ്ടായത്.
സംസ്ഥാനത്തിന് 4.91 ലക്ഷം ഡോസ് വാക്‌സിന്‍ കൂടി
സംസ്ഥാനത്തിന് 4,91,180 ഡോസ് വാക്‌സിന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 4,61,180 ഡോസ് കോവിഷീല്‍ഡ് വാക്‌സിനും 30,000 ഡോസ് കോവാക്‌സിനുമാണ് ലഭ്യമായത്. തിരുവനന്തപുരത്ത് 1,56,150, എറണാകുളത്ത് 1,81,550, കോഴിക്കോട് 1,23,480 എന്നിങ്ങനെ ഡോസ് കോവിഷീല്‍ഡ് വാക്‌സിനാണ് ലഭ്യമായത്. കോവാക്‌സിന്‍ തിരുവനന്തപുരത്താണ് ലഭ്യമായത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍