ദളിത് നേതാവിന്റെ കൊലപാതകം; പ്രതികളെ അതിക്രൂരമായി കൊന്ന് പ്രതികാരം, ഇതുവരെ അഞ്ച്, ബാക്കി 13
സിനിമയെ വെല്ലുന്ന പ്രതികാരത്തിന്റെ കഥയാണ് സമീപ ദിവസങ്ങളില്‍ തമിഴ്‌നാട്ടില്‍ നിന്ന് പുറത്തുവരുന്നത്. ദളിത് നേതാവിന്റെ കൊലപാതക കേസിലെ പ്രതികളെ ഓരോരുത്തരെയും തെരഞ്ഞെടുപിടിച്ച് തലയറുത്തെടുത്ത് പ്രദര്‍ശിപ്പിക്കുകയാണ് ഒരു സംഘം. ഒമ്പത് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് നിരവധി അനുയായികള്‍ ഉണ്ടായിരുന്ന ദളിത് നേതാവ് പശുപതി പാണ്ഡ്യന്‍ കൊല്ലപ്പെടുന്നത്. അന്ന് വലിയ കോലാഹലമുണ്ടാക്കിയ കൊലപാതകമായിരുന്നു. നിരവധി പേരെ പ്രതി ചേര്‍ത്ത് പൊലീസ് അന്വേഷണവും നടത്തി.
എന്നാല്‍ പൊലീസിന്റെ അന്വേഷണത്തിലോ കോടതിയുടെ വിധിക്കോ കാത്തുനില്‍ക്കാന്‍ പശുപതിയുടെ അനുയായികള്‍ എന്നു കരുതുന്നവര്‍ തയ്യാറായിരുന്നില്ല. പുറാ മാടസാമി, മുത്തുപാണ്ടി, മാടസാമിയെന്ന ബച്ചാ, അറുമുഖ സാമി എന്ന സാമി എന്നിവരെയാണ് പശുപതിയുടെ അനുയായികള്‍ എന്നു കരുതുന്നവര്‍ ആദ്യം കൊലപ്പെടുത്തിയത്. ഇവരെല്ലാം പശുപതി കൊലപാതക കേസിലെ പ്രധാന പ്രതികളായിരുന്നു. നാല്‍വരുടെയും കൊലപാതകം അതിക്രൂരമായി നടപ്പിലാക്കി.
കഴിഞ്ഞ ദിവസം പശുപതി കൊലപാത കേസ് പ്രതികളെ ഒളിവില്‍ താമസിപ്പിച്ച നിര്‍മ്മല ദേവിയും കൊല്ലപ്പെട്ടു. 59 വയസുകാരിയായ നിര്‍മ്മലാ ദേവിയുടെ തലയറുത്തെടുത്ത അക്രമികള്‍ ഡിണ്ടികലിലുള്ള പശുപതി പാണ്ഡ്യന്റെ വീടിനു മുമ്പില്‍ കൊണ്ടുപോയിവെച്ചു. പശുപതിയെ കൊന്ന കേസില്‍ എട്ടാം പ്രതിയായ നിര്‍മ്മല ദേവി അതീവ ജാഗ്രതയോടെയാണ് ജീവിതം നയിച്ചിരുന്നത്. എന്നാല്‍ ബൈക്കിലെത്തിയ സംഘം നിര്‍മ്മലയുടെ തലയറുക്കുകയായിരുന്നു.
2012 ജനുവരി 10ന് പശുപതി പാണ്ഡ്യ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് നടന്ന കൊലപാതകങ്ങളുടെ എണ്ണം ഇതോടെ അഞ്ചായി. ദേവേന്ദ്ര കുല വെള്ളാളര്‍ ഫെഡറേഷന്റെ പ്രസിഡന്റ് പശുപതിയുമായി ചിലര്‍ ചേര്‍ന്ന ഗൂഢാലോചന നടത്തിയ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയത്. കേസില്‍ സുഭാഷ് പന്നിയാര്‍ എന്നയാളടക്കം 18 പ്രതികള്‍. ഇപ്പോള്‍ ജീവിച്ചിരിക്കുന്നത് 13 പേര്‍ മാത്രം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍