ഫുട്ബോൾ മൈതാനിയിൽ ആവേശം പകരാൻ ചാത്തുക്കുട്ടി ഏട്ടൻ ഇനി വരില്ല
താമരശ്ശേരി: കാൽപന്തുകളി നെഞ്ചോട് ചേർത്ത് ഫുട്ബോൾ മൈതാനത്ത്
കാണികൾക്കും കളിക്കാർക്കും ആവേശമായിരുന്ന ഫുട്ബോൾ പ്രേമി താമരശ്ശേരി കോരങ്ങാട് സ്വദേശി ചാത്തുക്കുട്ടി ഓർമ്മയായി.
പ്രദേശത്തെ ഫുട്ബോൾ ടൂർണ്ണമെന്റിൽ മികച്ച കായിക പ്രേമിയുടെ പേര് പ്രഖ്യാപിക്കുമ്പോൾ ഉറപ്പായിരിക്കും അത് ചാത്തുക്കുട്ടി തന്നെ.
പ്രായം എന്ന വെല്ലുവിളിയെ അതിജീവിച്ച് ഫുട്ബോൾ മൈതാനത്ത്
ആവേശം പകരാൻ ഇനി ചാത്തുക്കുട്ടി ഏട്ടൻ വരില്ല ......
ചാത്തുകുട്ടിയുടെ നിര്യാണത്തിൽ ഇൻസാറ്റ് കോരങ്ങാട്, സാഗരിക ക്ലബ്ബുകൾ അനുശോചനം രേഖപ്പെടുത്തി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍