പൂനൂർ പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ എകരൂൽ സ്വദേശിയുടെ മൃതദേഹം കണ്ടെത്തി.
താമരശ്ശേരി: പൂനൂർ പുഴയിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ എകരൂർ സ്വദേശി ഷിജുവിന്റെ മൃതദേഹം കണ്ടെത്തി. .കഴിഞ്ഞദിവസം ഫയർഫോഴ്സും നാട്ടുകാരും സിവിൽ ഡിഫൻസ് സേനയും ചേർന്ന് മണിക്കൂറുകളോളം തിരച്ചിൽ നടത്തിയിരുന്നെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. അതിനിടെയാണ് ഇന്ന് രാവിലെ പൂനൂർ പഴയ പാലത്തിന് സമീപം മൃതദേഹം ലഭിച്ചത് .
കഴിഞ്ഞ ഞായറാഴ്ച സുഹൃത്തുക്കളോടൊപ്പം പൂനൂരിന് സമീപം കാവുള്ളപറമ്പ് കുണ്ടത്തിൽ കടവിൽ ഭാഗത്ത് കുളിക്കാനിറങ്ങിയപ്പോഴായിരുന്നു ശക്തമായ ഒഴുക്കിൽപ്പെട്ട് ഷിജുവിനെ കാണാതായത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി .
