താമരശ്ശേരിയിൽ റിട്ടയേർഡ് എസ് ഐയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി .
താമരശ്ശേരി: കാരാടി ആലിക്കുന്ന് വാട്ടർ ടാങ്കിന് സമീപം വിരമിച്ച പോലീസ് ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൽപ്പറ്റ നോർത്ത് മുട്ടിൽ തൊട്ടിയിൽ ടി.എം. ജോസഫ് (62) ആണ് മരിച്ചത്. കാരാടിയിലെ ഒരു സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.
മരണപ്പെട്ട ജോസഫിന്റെ ഭാര്യ ഗ്രേസിയും റിട്ടയേർഡ് സബ് ഇൻസ്പെക്ടറാണ്. സംഭവത്തിൽ പോലീസ് സ്ഥലത്തെത്തി തുടരിനടപടികൾ സ്വീകരിച്ചു വരുന്നു.
