കോവിഡ് 19 സേവന പ്രവർത്തനം NWF വളണ്ടിയർമാരെ പോപുലർഫ്രണ്ട് ആദരിച്ചു
താമരശ്ശേരി: കോവിഡ് രണ്ടാംഘട്ടത്തിൽ ദുരിത അനുഭവിക്കുന്ന മേഖലകളിൽ ഉത്തരവാദിത്തം തിരിച്ചറിഞ്ഞ് പ്രശംസനീയമായ പ്രവർത്തനം കാഴ്ചവെച്ച NWF വളണ്ടിയർമാരെ പോപുലർഫ്രണ്ട് ഡിവിഷൻ കമ്മിറ്റി ആദരിച്ചു. പ്രസിഡന്റ് എം ടി അബു ഹാജിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ *ഇന്ത്യ ഫ്രട്ടേണിറ്റിഫോറം( lFF ) റിയാദ്റീജിനൽപ്രസിഡന്റ് ബഷീർഈങ്ങാപ്പുഴ ചടങ്ങ് ഉദ്ഘാടനം ചെയ്തു.സെറീന അസീസ്, സുലൈഖ മുഹമ്മദ്, ഫൗസിയ സലിം, ഷബ്നഹബീബ്,ഷബ്ന നാസർ, റംലഅബുഹാജി,മൈമൂനഅഷ്റഫ്,ആയിമോൾ,റസീന നാസർ,സൈഫുന്നിസമുസ്തഫ, സറൂറഗഫൂർ,സുഹറലിയാഖത്ത്,സെറീനഷുക്കൂർ,നജ്മമുഹ്സിൻ എന്നിവരെയാണ് ആദരിച്ചത്.
ഇവരുടെ നേതൃത്വത്തിൽ
കോവിഡ് ഭയംമൂലം പ്രയാസം നേരിട്ടത് ഉൾപ്പെടെ 22 ൽപരം മയ്യത്തുകൾ പരിപാലനം നടത്തിയിട്ടുണ്ട്.
അഷ്റഫ് ഈർപ്പോണ യുടെ പ്രാർത്ഥനയോടെ തുടങ്ങിയ പരിപാടിയിൽ നൗഫൽ വാടിക്കൽ (SDPI താമരശ്ശേരിപഞ്ചായത്ത്പ്രസിഡണ്ട്), സിദ്ദിഖ് കാരാടി (ഇന്ത്യൻ സോഷ്യൽ ഫോറം പ്രതിനിധി), അസീസ് അടിവാരം (ഡിവിഷൻ വളണ്ടിയർ കോഡിനേറ്റർ) തുടങ്ങിയവർ സംസാരിച്ചു. സ്നേഹാദരം ഏറ്റുവാങ്ങിയ വളണ്ടിയർമാരുടെ പ്രധിനിധിയായിസെറീന അനീസ് (NWF ഡിവിഷൻ പ്രസിഡണ്ട് )മറുപടി പ്രസംഗവും നടത്തി. ഡിവിഷൻ സെക്രട്ടറി ഹസീബ് സ്വാഗതവും പൂനൂർഏരിയ സെക്രട്ടറി ഹമീദലി കോളിക്കൽ നന്ദിയും പറഞ്ഞു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍