താമരശ്ശേരി: മഹിളാമോര്‍ച്ച കൊടുവള്ളി മണ്ഡലം കമ്മിറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 71-ാം ജന്മദിനത്തിന്റെ ഭാഗമായി നടത്തുന്ന സേവാ സമര്‍പ്പണ്‍ അഭിയാന്‍ പരിപാടികള്‍ക്ക് തുടക്കമായി. അസംഘടിത മേഖലയിലെ 59 വയസ്സുവരെ പ്രായമുള്ള തൊഴിലാളികള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ പുതുതായി ആരംഭിച്ച രജിസ്‌ട്രേഷന്‍ പദ്ധതിയുടെ സൗജന്യ രജിസ്‌ട്രേഷന്‍ ക്യാമ്പയിന്‍ നടത്തി. താമരശ്ശേരി വാകപ്പൊയിലില്‍ നടന്ന ചടങ്ങില്‍ മലോറം ഡിജിറ്റല്‍ സേവാകേന്ദ്രവുമായി സഹകരിച്ച്71 അസംഘടിത തൊഴിലാളികളുടെ രജിസ്‌ട്രേഷന്‍ നടത്തി.

കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ അസംഘടിത മേഖലയില്‍ തൊഴില്‍ ചെയ്യുന്നവരുടെ കണക്കെടുപ്പ് നടത്തി അവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്ന ഏറ്റവും പുതിയ പദ്ധതിയാണിത്. രജിസ്‌ട്രേഷന്‍ നടത്തുന്നവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് ലഭിക്കും. ഈ രംഗത്തെ തൊഴിലാളികള്‍ക്ക് ഭാവിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ വിവിധ ആനുകൂല്യങ്ങള്‍ ലഭ്യമാക്കും.

മഹിളാമോര്‍ച്ച മണ്ഡലം പ്രസിഡണ്ട് രതി രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഉഷ അശോകന്‍ അധ്യക്ഷത വഹിച്ചു. ബി ജെ പി സംസ്ഥാന കമ്മിറ്റി അംഗം ഗിരീഷ് തേവള്ളി, മിഷന്‍, കോ ഓര്‍ഡിനേറ്റര്‍ അഖിലേഷ്, എം സി സുനിത വാസു, രമ്യ കൃഷ്ണ പ്രസാദ്, ജോഷ്‌ന ബൈജു, കെ സുമേഷ്, പി ടി മനോജ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍