ഗേറ്റ് തലയില്‍ വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം


ഉരുവച്ചാല്‍ (കണ്ണൂര്‍ ): കളിച്ചുകൊണ്ടിരിക്കെ തലയില്‍ ഗ്രില്‍സ് വീണ് മൂന്ന് വയസുകാരന്‍ മരിച്ചു.

ഉരുവച്ചാല്‍ പെരിഞ്ചേരിയിലെ കുന്നുമ്മല്‍ വീട്ടില്‍ റിഷാദിന്റെയും ആയിഷയുടെയും മകന്‍ ഹൈദര്‍ (മൂന്ന് ) ആണ് മരിച്ചത്. വീടിനു മുന്നില്‍ വച്ച് കളിക്കൂട്ടുകാര്‍ക്കൊപ്പം കളിച്ചു കൊണ്ടിരിക്കെ സമീപത്തെ വീടിന്റെ ഗ്രില്‍സ് തലയിലേക്ക് വീഴുകയായിരുന്നു. തിങ്കളാഴ്ച വൈകുന്നേരം ആറോടെയായിരുന്ന സംഭവം. പരുക്കുകളോടെ കണ്ണൂര്‍ മിംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച പുലര്‍ച്ചയായിരുന്നു മരണം.

കുട്ടികള്‍ കളിച്ചു കൊണ്ടിരിക്കവെ വീടിന്റെ മുന്നിലെ റീല്‍ ഉള്ള ഗേറ്റ് അബദ്ധത്തില്‍ തെന്നി കുട്ടിയുടെ ദേഹത്ത് വീഴുകയായിരുന്നു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍