കോഴിക്കോട്
'മരുന്ന് കൊടുത്തിട്ടും അസാധാരണ അപസ്മാരം തുടര്‍ന്നു, ഇത് സംശയം ഇരട്ടിപ്പിച്ചു'; നിപ ബാധിച്ച കുട്ടിയെ പരിശോധിച്ച ഡോക്ടര്‍
കോഴിക്കോട്: മരുന്ന് നല്‍കിയിട്ടും അസാധാരണ അപസ്മാരം തുടര്‍ന്നതാണ് നിപ സംശയമുണ്ടായതെന്ന് കോഴിക്കോട് മരിച്ച കുട്ടിയെ പരിശോധിച്ച ഡോക്ടര്‍ സ്മിലു മോഹന്‍ലാല്‍. ആവര്‍ത്തിച്ചുള്ള അപസ്മാരം മരുന്ന് നല്‍കിയിട്ടും മാറിയില്ലെന്നും പിന്നീട് നടത്തിയ സ്‌കാനിംഗില്‍ നിന്ന് ലഭിച്ച റിപ്പോര്‍ട്ടും നിപ സൂചനകളിലേക്ക് കാര്യങ്ങളെത്തിച്ചുവെന്നും ഡോ. സ്മിലു പറഞ്ഞു.
ഡോ. സ്മിലു മോഹന്‍ലാലിന്റെ വാക്കുകള്‍; സാധാരണയായി അപസ്മാരം കാണാറുണ്ട്. തുടര്‍ച്ചയായുള്ള അപസ്മാരമുണ്ടായാല്‍ രണ്ട് തവണ മരുന്ന് നല്‍കിയാല്‍ നിയന്ത്രിക്കാനാവും എന്നാല്‍ ഈ കുട്ടിയുടെ കാര്യം അങ്ങനെയല്ല. രണ്ട് തവണ തുടര്‍ച്ചയായി ഇഞ്ചക്ഷന്‍ നല്‍കി, അപസ്മാരത്തിനുള്ള മരുന്നും നല്‍കിയിട്ടും ഇത് മാറിയില്ല. പിന്നെ എംആര്‍എ സ്‌കാനിലും നിപ സൂചനയുണ്ടായിരുന്നു. ആവര്‍ത്തിച്ചുള്ള അപസ്മാരം തന്നെയായിരുന്നു പ്രധാന ലക്ഷണം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍